പൊതുനിരത്തില്‍ പലതരത്തില്‍ അലോസരം സൃഷ്‌ടിക്കുന്നവരെക്കുറിച്ച് കാലാകാലങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. റോഡില്‍ കോലാഹലം സൃഷ്‌ടിക്കുന്നവരും, അക്രമം ഉണ്ടാക്കുന്നവരും തുടങ്ങി വിവസ്ത്രരായി വണ്ടിയോടിച്ച് പൊലീസിന് തലവേദനയാകുന്നവര്‍ വരെ അത്തരത്തിലുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് വിവസ്ത്രയായി പൊതുനിരത്തില്‍ വണ്ടിയോടിച്ച യുവതിയാണ്. അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസിനെ ഇവര്‍ തൊഴിക്കുന്നുമുണ്ട്.
ട്രാഫിക് നിറഞ്ഞ പൊതുനിരത്തില്‍ ഒരു സ്കൂട്ടിയിലായിരുന്നു ഇവരുടെ യാത്ര. ചുറ്റുമുള്ള മറ്റുവണ്ടികളെ കൂസാതെയായിരുന്നു യുവതി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചത്. വസ്ത്രമില്ലെങ്കിലും, ഹെല്‍മെറ്റും സണ്‍ ഗ്ലാസും വച്ചിരുന്നു. ഒരു ബിക്കിനി ബോട്ടമാണ് വസ്ത്രമെന്ന നിലയില്‍ ഇവര്‍ക്കുണ്ടായിരുന്ന ഏക ആവരണം.ടോള്‍ ബൂത്തില്‍ വാഹനം നിര്‍ത്തി ഒരു പ്ലാസ്റ്റിക് ബാഗും കയ്യിലേന്തി വിവസ്ത്രയായി ഇവര്‍ നടന്നു നീങ്ങിയിരുന്നു. ഉടന്‍ തന്നെ രണ്ടു പോലീസുകാര്‍ ഇവരെ തടയാനെത്തി. പോലീസ് പിടിച്ചതും യുവതി അവരെ തൊഴിക്കാന്‍ തുടങ്ങി.
ഈ സമയം പോലീസ് ജാക്കറ്റ് കൊണ്ട് ഇവരെ പുതപ്പിച്ചു. ടോള്‍ ബൂത്തിലെ ജീവനക്കാരാണ് ജാക്കറ്റ് കൈമാറിയതെന്ന് പറയപ്പെടുന്നു. അക്രമാസക്തയായെങ്കിലും പോലീസ് ഉടന്‍ തന്നെ യുവതിയെ സ്ഥലത്തു നിന്നും മാറ്റി. തെക്കുകിഴക്കന്‍ ബ്രസീലിലെ എസ്പിരിറ്റോ സാന്റോയുടെ തലസ്ഥാനമായ വില വെല്‍ഹയെയും വിറ്റോറിയയെയും ബന്ധിപ്പിക്കുന്ന പാലത്തിലാണ് സംഭവം അരങ്ങേറിയത്.
ബ്രസീല്‍ പീനല്‍ കോഡ് പ്രകാരം പൊതുസ്ഥലത്ത് അശ്ലീല പ്രകടനം നടത്തിയാല്‍, മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് അല്ലെങ്കില്‍ പിഴ ആണ് ശിക്ഷ. യുവതിക്കെതിരെ ഈ നടപടി എടുത്തോ എന്ന് വ്യക്തമല്ല.

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി
കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ