ഇരട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായപദ്ധതി അനിവാര്യം:മന്ത്രി റോഷി അഗസ്റ്റിൻ

കൽപ്പറ്റ: ഒറ്റ പ്രസവത്തിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ജനിക്കുന്ന കുടുംബങ്ങൾ അനുഭവിക്കുന്ന മനഃശാ ത്രപരവും, ആരോഗ്യ പരവും, സാമൂഹ്യ പരമായ പ്രശ്നങ്ങൾ സമൂഹം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വിഷയം അടിയന്തിരമായി സർക്കാരിന്റെ ശ്രദ്ധയിൽ പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൽപ്പറ്റക്കടുത്ത് ഇടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ ആഭിമുഘ്യത്തിൽ നടന്ന ഇരട്ടകളുടെ സംഗമം യുഗ്മ -2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ മേഖല കേന്ദ്രികരിച്ചു നടന്ന സംഗമത്തിൽ 318 ഇരട്ടകളും അവരുടെ മാതാപിതാക്കൾ അടക്കം ആയിരത്തോളം ആളുകൾ ചടങ്ങിൽ പങ്കെടുത്തു.ഇരട്ടകളെയും മാതാപിതാകളെയും ചടങ്ങിൽ ആദരിച്ചു .ചടങ്ങിൽ കൽപ്പറ്റ ഫെറോന വികാരി ഫാ :മാത്യു പെരിയപ്പുറം അധ്യക്ഷത വഹിച്ചു… മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ മാങ്ങാടൻ, വിവിധ രാഷ്ട്രീയ സംസ്ക്കാര നേതാക്കളായ ND അപ്പച്ചൻ, MD സെബാസ്റ്റ്യൻ, KJ ദേവസ്യ, കെ ശ്രീനിവാസൻ,NK റഷീദ്, ജോസഫ് മാണിശ്ശേരി, ഷീബ വേണുഗോപാൽ, എന്നിവർ പ്രസംഗിച്ചു,, ചെയർമാൻ ഫാ :ജോസഫ് തോമസ് തേരകം സ്വാഗതവും, അഡ്വ:റെജി മോൾ സജയൻ നന്ദിയും പറഞ്ഞു.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു.

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

ഓവർസിയർ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 22 രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ്

എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

കാപ്പുംചാൽ : ഡബ്ല്യു.എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളൻ്റിയേഴ്സ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ പനമരം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹി സിസ്റ്റർ അമൃതക്ക്

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ്

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.