തലയ്ക്കൽ ചന്തു എംപ്ലോയീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എള്ളുമന്ദം ചായ്മ്മൽ പള്ളിയറ വോളി ഗ്രൗണ്ടിൽ വെച്ച് അഖില വയനാട് വോളി ബോൾ ടൂർണമെന്റ് നടത്തി. ടൂർണമെന്റ് ചായ്മ്മൽ തറവാട് കാരണവർ അണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ, എടവക ഗ്രാമ പഞ്ചായത്ത് മെമ്പർ ഉഷാ വിജയൻ , തലയ്ക്കൽ ചന്തു എംപ്ലോയീസ് പ്രസിഡന്റ് ഇ.ആർ. ബാബു, സെക്രട്ടറി കെ. കെ.ചന്ദ്രൻ , ട്രഷറർ ഇ.കെ.ചന്ദ്രൻ , ടി.രമേശ് ചായ്മ്മൽ പള്ളിയറ ക്ലബ് സെക്രട്ടറി സുരേഷ്, എന്നിവർ സംസാരിച്ചു. തലയ്ക്കൽ ചന്തു മൊമ്മോറിയൽ എവറോളിംഗ് വിന്നേഴ്സ് ട്രോഫി ചായ്മ്മൽ പള്ളിയറ ടീമും, കാരച്ചാൽ കേളു മെമ്മോറിയൽ എവറോളിംഗ് റണ്ണേഴ്സ് ട്രോഫി അസ്ത്ര കാപ്പാട്ടു മലയും നേടി.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ