വചനത്തിലൂടെ വിമോചനത്തിലേക്ക് എന്ന ആപ്തവാക്യത്തിലൂന്നി കെസിവൈഎം നടവയൽ മേഖല 2023 പ്രവർത്തനവർഷത്തിന് പനമരം നവജ്യോതി സ്‌നേഹ മന്ദിരത്തിൽ വെച്ച് തുടക്കം കുറിച്ചു.കെസിവൈഎം നടവയൽ മേഖല പ്രസിഡന്റ് നിഖിൽ ചൂടിയാക്കൽ അധ്യക്ഷനായിരുന്നു.കെസിവൈഎം നടവയൽ മേഖല ഡയറക്ടർ ഫാ.സോണി വടയപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി.
കെസിവൈഎം മാനന്തവാടി രൂപത ജനറൽ സെക്രട്ടറി അഭിനദ് കൊച്ചുമലയിൽ ഉദ്ഘാടനം നിർവഹിച്ചു.
കെസിവൈഎം രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ആനിമേറ്റർമാരായ സി.സാലി CMC,സി.ശാന്തി, രൂപത സെക്രട്ടറി അനില ഒറവനാംതടത്തിൽ,രൂപത മുൻ പ്രസിഡന്റ് റ്റിബിൻ പാറക്കൽ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.നടവയൽ മേഖല ഭാരവാഹികളായ അബിൻ തറിമാക്കൽ, അഖിൽ മുരിങ്ങമറ്റം ജോസ്ന ആൻഡ്രൂസ്,അഭിഷ വണ്ടാക്കുന്നേൽ, ഡോൺ തയ്യിൽ എന്നിവർ ആശംസകൾ അറിയിച്ചു . നടവയൽ മേഖലയുടെ 13 ഇടവകകളിൽ നിന്നും 120 തോളം യുവജനങ്ങൾ പങ്കെടുത്തു.








