തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ 200 മീറ്റർ സ്പ്രിൻ്റ് വിഭാഗത്തിൽ ഡിവിനാ ജോയി (ഒന്നാം സ്ഥാനം) ടൈം ട്രയൽ വിഭാഗത്തിൽ (രണ്ടാം സ്ഥാനം ) എലൈറ്റ് മെൻ കാറ്റഗറിയിൽ സ്ക്രാച്ച് റൈസ് വിഭാഗത്തിൽ ആദിൽ മുഹമ്മത് ഇസ് ( രണ്ടാം സ്ഥാനം ) ആൺകുട്ടികളുടെ അണ്ടർ 16 കാറ്റഗറിയിൽ ടൈം ട്രയൽ വിഭാഗത്തിൽ ഡെൽവിൻ ജോബിഷ് (രണ്ടാം സ്ഥാനം) 16 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ കാറ്റഗറിയിൽ ടൈം ട്രയൽ വിഭാഗത്തിൽ അബീഷാ സിബി (മൂന്നാം സ്ഥാനം) എന്നിവ കരസ്ഥമാക്കി. വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







