‘കെജിഎഫിന് അഞ്ച് ഭാഗത്തോളം ഉണ്ട്; അഞ്ചാം ഭാഗത്തിന് ശേഷം യാഷ് ആയിരിക്കില്ല റോക്കി ഭായി’

ബെംഗലൂരു: ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സിനിമയാണ് കെജിഎഫ്. കെജിഎഫ് ഒന്നാം ഭാഗം അപ്രതീക്ഷിതമായി പാന്‍ ഇന്ത്യ ഹിറ്റായപ്പോള്‍. രണ്ടാം ഭാഗം തിരുത്തികുറിച്ചത് ഒട്ടവധി ബോക്സ് ഓഫീസ് റെക്കോഡുകളാണ്. ഇപ്പോള്‍ കെജിഎഫ് ചിത്രങ്ങളുടെ ഭാവി എന്താണ് എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.

പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് കിർഗന്ദൂർ കെജിഎഫ് 3 അടുത്തെങ്ങും ഉണ്ടാകില്ലെന്നാണ് പറയുന്നത്. കെജിഎഫ് 3യുടെ എന്തെങ്കിവും അപ്ഡേറ്റ് 2025ലെ പ്രതീക്ഷിക്കേണ്ടതുള്ളൂ. ചിത്രത്തിന്‍റെ സംവിധായകന്‍ പ്രശാന്ത് നീല്‍ വളരെ തിരക്കിലാണ് ഇപ്പോള്‍ വിജയ് കിർഗന്ദൂർ ഇതിന് കാരണം വ്യക്തമാക്കി. ഒരു പ്രീ പ്രൊഡക്ഷന്‍ ജോലികളും കെജിഎഫ് 3ക്ക് വേണ്ടി ആരംഭിച്ചില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

കെ‌ജി‌എഫിന്റെ അഞ്ചാം ഭാഗത്ത് എത്തുമ്പോള്‍ യാഷ് ആയിരിക്കില്ല റോക്കി ഭായി വേഷം ചെയ്യുകയെന്നും വിജയ് കിർഗന്ദൂർ വെളിപ്പെടുത്തി. “കെജിഎഫ് ഫ്രാഞ്ചൈസിയിൽ അഞ്ചാം ഭാഗത്തിന് ശേഷം മറ്റൊരു നായകൻ റോക്കി ഭായിയുടെ വേഷം ചെയ്യാൻ സാധ്യതയുണ്ട്, ജെയിംസ് ബോണ്ട് സീരീസ് പോലെ, നായകന്മാര്‍ മാറണം എന്നാണ് ആഗ്രഹിക്കുന്നത്” അദ്ദേഹം പറഞ്ഞു. കെജിഎഫ് 3 2026 ൽ പുറത്തിറങ്ങിയേക്കാമെന്നാണ് ഇദ്ദേഹം സൂചിപ്പിക്കുന്നത്.

അതേ സമയം റോക്കി ഭായ് എന്ന് ആരാധകർ വിളിക്കുന്ന യാഷിന്റെ പിറന്നാളാണ് കഴിഞ്ഞ ദിവസം. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ ടീം കെജിഎഫ് ആശംസ അറിയിച്ചു കൊണ്ട് കുറിച്ച വാക്കുകള്‍ ശ്രദ്ധനേടിയിരുന്നു.

“ഒരു ഗംഭീരമായ സിനിമ ആയിരുന്നു കെജിഎഫ് ചാപ്റ്റർ 2, ഉടൻ തന്നെ മറ്റൊരു മോൺസ്റ്ററിനായി കാത്തിരിക്കുന്നു. സ്വപ്‌നത്തെ രൂപപ്പെടുത്തി അതിനപ്പുറത്തേക്ക് കൈപിടിച്ചുയർത്തിയ മനുഷ്യനോട്. ഞങ്ങളുടെ റോക്കി ഭായ്, യാഷിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. അതിശയകരമായ ഒരു വർഷവും ഉണ്ടാകട്ടെ!”, എന്നാണ് കെജിഎഫ് ടിം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചത്.

അതേ സമയം സലാറിന്റെ റിലീസിന് പിന്നാലെ കെജിഎഫ് 3 പണിപ്പുരയിലേക്ക് പ്രശാന്ത് നീൽ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.