”തിരികെ വിദ്യാലയമുറ്റത്ത് ഒരിക്കല്‍ കൂടി ” എന്നപേരില്‍ കണിയാമ്പറ്റ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ 1997 – 98 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ പഴയ ഓര്‍മകള്‍ ഉണര്‍ത്തി സ്കൂളില്‍ ഒത്തു ചേര്‍ന്നത്. ഇത്തവണത്തെ ഇവരുടെ സംഗമത്തില്‍ തങ്ങളുടെ കൂടെ പഠിച്ച ആരോഗ്യകരമായി ക്ഷീണം അനുഭവിക്കുന്ന തങ്ങളുടെ സഹപാടികള്ക്ക് സാമ്പത്തികമായി ഒരു കൈത്താങ്ങാവാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഇവര്‍ക്ക് സാധിച്ചു എന്നുള്ളത് എടുത്തു പറയേണ്ട ഒന്നാണ്.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പത്മശ്രീ ചെറുവയല്‍ രാമന് ഉദ്ഘാടനം നിര്‍വഹിച്ചു. വയനാടിന്റെ അഭിമാനമായ പത്മശ്രീ ചെറുവയല്‍ രാമനെ ചടങ്ങില്‍ പൊന്നാടയിട്ട ആദരിച്ചു. ജവഹര്‍ ചടങ്ങിന് അധ്യക്ഷനായി.
അധ്യാപകരായ വസന്ത ടീച്ചര്‍, കുര്യാക്കോസ്, ഉഷാദേവി ടീച്ചര്‍, ശ്രീകൃഷ്മന്‍ , ആന്നടീച്ചര്, ഷമീര്‍, ആനിടീച്ചര്‍, സദാനന്ദന്, സുധാമണിടീച്ചര് തുടങ്ങിയവരെ ചടങ്ങില്‍ മൊമെന്റൊ നല്കി ആദരിച്ചു. തുടര്‍ന്ന് സ്റ്റേജില്‍ കലാപരിപാടികളും സംഘടിപ്പിച്ചു.