തലപ്പുഴ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക് സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഷുഹൈബ് എടയന്നൂരിന്റെ അഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാച്ഛനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു.രാഷ്ട്രീയ പ്രവർത്തനങ്ങൾക്കപ്പുറം ഇരുപതെട്ട് വയസ്സിനുള്ളിൽ ഒരു മനുഷ്യയുസ്സിനുള്ളിൽ ചെയ്ത് തീർക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി കരുണ വറ്റാത്ത ഉദാത്ത മനസിനുടമയാണ് ഷുഹൈബെന്നും അദ്ദേഹത്തിന്റെ ജീവിതം മാതൃകയാക്കണമെന്നും അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസിസ് വാളാട് പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജോ വരയാൽ അധ്യക്ഷത വഹിച്ചു.ഐഎൻടിയു സി കമ്പമല യൂണിറ്റ് സെക്രട്ടറി ശിവ മുഖ്യ പ്രഭാഷണം നടത്തി. പ്രതീപ് കമ്പമല,അഭിഷേക് ഷാജി,ജേസു മണി,കാന്തിരാജ്, വിജയകുമാർ, രാമചന്ദ്രൻ, പത്മരാജ്, ആനന്ദ് തുടങ്ങിയവർ സംസാരിച്ചു

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







