കാവുംമന്ദം:തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ഷീജ ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിംലീഗിലെ സുന നവീൻ രാജിവച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ഭരണസമിതിയിൽ യുഡിഎഫിന് ഏഴംഗങ്ങളും എൽഡിഎഫിന് 6 അംഗങ്ങളുമാണ് ഉള്ളത്.

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.