ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ സ്റ്റാഫ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ബത്തേരി ഗവ: ആയുർവേദ ഹോസ്പിറ്റൽ വെച്ച് നടന്ന
“കൂടെയുണ്ട് ഞങ്ങളും ” എന്ന ഏകദിന സാങ്കേതിക സന്നദ്ധ താ ക്യാമ്പ് നടത്തി.
ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: സുധീർ കുമാർ ഉദ്ഘാടനം ചെയ്തു.ബത്തേരി
ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് അബ്ദുൾ ഷരീഫ്.കെ അദ്ധ്യക്ഷത വഹിച്ച
പ്രസ്തുത ചടങ്ങിൽ,
ബത്തേരി സ്കൂൾ അദ്ധ്യാപകരായ, ജോൺസൻസർ, അനീഷ് സർ എന്നിവർ ആശംസ അർപ്പിച്ചു.
തുടർന്ന്,
സ്കൂളിലെ വിവിധ ട്രേഡിൽ പഠിക്കുന്ന 19 വിദ്യാർത്ഥികളും, അദ്ധ്യാപകരും,
ഗവ: ആയുർവേദ ഹോസ്പിറ്റലിലെ വൈദ്യുത വയറിംഗ്,
പ്ലം ബ്ബിംഗ്, എന്നീ ജോലികളും,
ഉപയോഗശൂന്യമായ മാറ്റി വെച്ച ഫർണിച്ചറുകൾ,
വീൽ ചെയറുകൾ, സ്ട്രെച്ചറുകൾ എന്നിവ വെൽഡിംഗ്, ഫിറ്റിംഗ് എന്നീ ജോലികളിലൂടെ ഉപയോഗപ്രദമാക്കി പെയിൻ്റിംഗ് ചെയ്ത് മനോഹരമാക്കി..
അതോടൊപ്പം കാർപൻ്ററി ജോലിയിലൂടെ, ഉപയോഗശൂന്യമായ എണ്ണത്തോണിയും ഉപയോഗപ്രദമാക്കി,
അവധി ദിവസമായ ശനിയാഴ്ച,
തങ്ങൾ നേടിയ സാങ്കേതിക പരിജ്ഞാനം സമൂഹത്തിന് ഉപകരിക്കുന്ന ഒരു സേവന പ്രവർത്തനമാക്കാൻ താത്പര്യം കാട്ടിയ വിദ്യാർത്ഥികളെയും, അതിന് ആത്മാർത്ഥമായ എല്ലാ വിധ പിന്തുണയും നൽകിയ അദ്ധ്യാപകയും, ആശുപത്രി അധികൃതരും, നാട്ടുകാരും പ്രശംസിച്ചു.