സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.
തെലങ്കാനക്ക് മുകളിലുള്ള തീവ്രന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ മുംബൈ തീരം വഴി അറബിക്കടലിൽ പ്രവേശിക്കും. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
മഴയിൽ നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 2391 അടി പിന്നിട്ടതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനുള്ള ക്യാമ്പുകൾ സജ്ജീകരിച്ച് തുടങ്ങി. ദേശീയ ദുരന്തനിവാരണ സംഘവും ഇടുക്കിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്