ബത്തേരി: മഹാത്മ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി സുവോളജി മോഡൽ ടു അക്വാകൾച്ചർ പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ റുബീനക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി ഉപകാരം നൽകി അനുമോദിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നഈമ ആബിദ് ഉപഹാര സമർപ്പണം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റമീല സി കെ, നാദിയ ഷാഹിദ്, നസീം ദിലാസ് എന്നിവർ സംബന്ധിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്