മെസ്സിയുടെ ജീവചരിത്രം എഴുതാൻ പറഞ്ഞു; ഞാനെഴുതില്ല, നെയ്മർ ഫാനെന്ന് കുട്ടി; പരീക്ഷാപേപ്പർ വൈറൽ

മലപ്പുറം: പരീക്ഷയ്ക്ക് മെസ്സിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താൻ നെയ്മർ ഫാനാണെന്നും എഴുതാനാവില്ലെന്നും വിദ്യാർത്ഥി. നിലമ്പൂർ തണ്ണിക്കടവ് എ യു പി സ്‌കൂളിലെ 4ാം ക്ലാസ്സിലെ ഷാനിദ് കെ യാണ് താൻ നെയ്മർ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയില്ലെന്നും പരീക്ഷാപേപ്പറിൽ എഴുതി വെച്ചത്. പരീക്ഷാ പേപ്പർ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു.

രാജേഷ് സി വള്ളിക്കോട് എന്ന അധ്യാപകനാണ് ഫേസ്ബുക്കിൽ കുറിപ്പുകൾ പങ്കുവെച്ചത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്ക് നൽകിയത്. നാലാം ക്ലാസുകാരനായ ഷാനിദ് താൻ നെയ്മർ ഫാനാണെന്നും അതിനാൽ മെസ്സിയെക്കുറിച്ച് എഴുതാൻ ആവില്ലെന്നും പരീക്ഷാ പേപ്പറിൽ എഴുതി വെക്കുകയായിരുന്നു. അതേസമയം, ഈ ചോദ്യത്തിന് മറ്റൊരു കുട്ടിയായ ഫാത്തിമ്മയും രസകരമായ മറുപടിയാണ് നൽകിയിട്ടുള്ളത്.

മെസ്സിയുടെ ജീവചരിത്രത്തിന് ഹിന്റുകൾ നൽകിയ ചോദ്യത്തിന് മെസ്സിയെക്കുറിച്ച് കൃത്യമായി എഴുതിയിട്ടുണ്ട്. എന്നാൽ ഉത്തരത്തിന്റെ അവസാന ഭാ​ഗത്ത് താനൊരു നെയ്മർ ഫാനാണെന്നും മെസ്സി പോരെന്നും ഫാത്തിമ്മയും കുറിച്ചിട്ടുണ്ട്. ഇരുവരുടേയും പരീക്ഷാ പേപ്പറുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ഷെയർ ചെയ്തത്. രസകരമായ കമന്റുകളും ഒപ്പമുണ്ട്. അതേസമയം, കുട്ടികളിലെ സങ്കുചിത മനോഭാവമാണ് ഇതിന് പിന്നിലെന്നും ഇത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ചിലരും കമന്റ് ചെയ്യുന്നുണ്ട്. എന്തൊക്കെയാണെങ്കിലും രസകരമായ സംഭവമാക്കിയെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പരീക്ഷാപേപ്പറുകൾ പാറിക്കളിക്കുകയാണെന്ന് പറയാതെ വയ്യ.

ലോകകപ്പ് ആരവങ്ങള്‍ കെട്ടടങ്ങിയിട്ട് അധിക മാസങ്ങളായില്ല. ലോകകപ്പിന് മലപ്പുറമുള്‍പ്പെടെ കേരളത്തില്‍ എല്ലായിടത്തും വലിയ ആവശേമാണ് കണ്ടത്. ആവേശത്തിനെതിരെ ചില സാമുദായിക നേതാക്കന്‍മാരുടെ പരാമര്‍ശം വലിയ ചര്‍ച്ചയായെങ്കിലും മലബാര്‍ മേഖലയിലെ ആവേശത്തെ ഇതൊന്നും ബാധിച്ചിരുന്നില്ല.

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന സൗകര്യങ്ങള്‍; വരുന്നു അമൃത് ഭാരത് എക്‌സ്പ്രസ് 3.0

ഇന്ത്യന്‍ റെയില്‍വേ മാറ്റങ്ങളുടെ പാതയിലാണ്. ഇത്തവണ അമൃത് ഭാരത് എക്‌സ്പ്രസ് 3.0 എന്ന ആശയവുമായാണ് റെയില്‍വേ മുന്നോട്ടുവരുന്നത്. അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ രണ്ട് പതിപ്പുകളും വിജയകരമായതിന്റെ പശ്ഛാത്തലത്തിലാണ് പുതിയ മോഡല്‍ പരിശോധിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.