ഇന്ത്യന്‍ റെയില്‍വേ മാറ്റങ്ങളുടെ പാതയിലാണ്. ഇത്തവണ അമൃത് ഭാരത് എക്‌സ്പ്രസ് 3.0 എന്ന ആശയവുമായാണ് റെയില്‍വേ മുന്നോട്ടുവരുന്നത്. അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ രണ്ട് പതിപ്പുകളും വിജയകരമായതിന്റെ പശ്ഛാത്തലത്തിലാണ് പുതിയ മോഡല്‍ പരിശോധിച്ച് 3.0 എന്ന ആശയം കൊണ്ടുവരുന്നത്. ചെന്നൈ ആസ്ഥാനമായുളള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ICF) ആണ് ഈ ആധുനിക ട്രെയിനിന്റെ നിര്‍മ്മാതാക്കള്‍.എസി, നോണ്‍ എസി കോച്ചുകള്‍ രുമിച്ചാണ് ഇതില്‍ ഉണ്ടാവുക. സാധാരണ യാത്രക്കാരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.
പ്രീമിയം ട്രെയിനുകളായ വന്ദേഭാരത് ചെയര്‍ കാര്‍, വന്ദേഭാരത് സ്‌ളീപ്പര്‍ എന്നീ പ്രീമിയം ട്രെയിനുകള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ അല്ലെന്ന വിമര്‍ശനം ഉണ്ടായിരുന്നു. ഈ വിമര്‍ശനം നിലനില്‍ക്കെയാണ് അമൃത് ഭാരത് എക്‌സ്പ്രസ് റെയില്‍വേ രംഗത്തുകൊണ്ടുവരുന്നത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







