നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. കൽപറ്റ നിയമസഭ മണ്ഡലത്തിൽ എസ് കെ എം ജെ ഹൈസ്കൂളിലും സുൽത്താൻ ബത്തേരിയിൽ വോട്ടെണ്ണൽ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭമണ്ഡലത്തിലേത് സെന്റ് പാട്രിക് സ്കൂളിലും വോട്ടെണ്ണൽ നടക്കും.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ വോട്ടുകൾ എണ്ണുന്നതിനായി ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 14 ഇ.വി.എം ടേബിളുകൾ വീതം സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഗസറ്റഡ് പദവിയിലുള്ള ഒരു കൗണ്ടിങ് സൂപ്പർവൈസർ, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരെ നിയോഗിക്കും. തപാൽ വോട്ടുകൾ എണ്ണുന്നതിനായും കൗണ്ടിങ് സൂപ്പർവൈസർമാരെയും കൗണ്ടിങ് അസിസ്റ്റന്റുമാരെയും മൈക്രോ ഒബ്സർവർമാരെയും നിശ്ചയിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കുന്നതിന് വിവിധ തലങ്ങളിൽ വിപുലമായ ഉദ്യോഗസ്ഥനിര ജില്ലയിൽ സജ്ജമായി. വേട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്കൽ പൊലീസിന് പുറമെ സംസ്ഥാന സായുധ പൊലീസും കേന്ദ്ര സായുധ സേനയുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കുന്നത്.

വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശന പാസ്/ഐഡി കാർഡ് നൽകി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയോഗിക്കപ്പെട്ടവർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനമുണ്ടാവുക. മൊബൈൽ ഫോണുകൾ ഈ പരിധിയിൽ ഉപയോഗിക്കാൻ അനുമതിയുണ്ടാവില്ല. വോട്ടെണ്ണൽ നടപടികൾ സുതാര്യമായി പൂർത്തീകരിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം പൂർത്തിയാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ നിജു കുര്യൻ, ട്രെയിനിങ് നോഡൽ ഓഫീസർ ടോമിച്ചൻ ആന്റണി, ഡെപ്യൂട്ടി തഹസിൽദാർമാരായ ഉമ്മറലി പാറച്ചോടാൻ, ജോബി ജെയിംസ്, കെ.അശോകൻ, സുൽത്താൻ ബത്തേരി താലൂക്ക് റവന്യൂ ഇൻസ്‌പെക്ടർ എം.അജീഷ്, വെള്ളമുണ്ട വില്ലേജ് ഓഫീസർ രാജേഷ് എസ് തയ്യത്ത്‌, പുൽപള്ളി വില്ലേജ് അസിസ്റ്റന്റ് എം.പി രാജേഷ് കുമാർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി

വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ്

പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ ഊരിൽ പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ട്രൈബ ൽ പ്രൊമോട്ടർ ശ്രീമതി അനശ്വര സ്വാഗത പ്രസംഗം നടത്തി. മെമ്പർ ശ്രീമതി

ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ആരംഭിച്ചു.

സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പണികഴിപ്പിച്ചിട്ടുള്ള വനിത ശിശുവികസന വകുപ്പ് സമുച്ചയത്തിലെ മൂന്നാം നിലയിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ശരണബാല്യം സേവന കേന്ദ്രം എന്നിവ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ ശിശു സംരക്ഷണ ഓഫിസർ അറിയിച്ചു. Facebook

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിറ്റ്നസ് മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സമഗ്ര

ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാം, ചെലവ് താങ്ങാനാകുന്നില്ല; മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും സ്പൈസ് ജെറ്റും, വ്യോമയാന മേഖല സ്തംഭനത്തിലേക്ക്

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐ‌എ) സർക്കാരിന് മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.