സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍ വരുന്നു, വമ്പൻ പദ്ധതിയുമായി ടോഡി ബോര്‍ഡ്, കുട്ടികളുടെ പാര്‍ക്കടക്കമുള്ള സൗകര്യം, ടെണ്ടര്‍ ക്ഷണിച്ചു

സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍ വരുന്നു. സ്ഥല സൗകര്യമുള്ളവരിൽ നിന്നും ടോഡി ബോർഡ് താത്പര്യ പത്രം ക്ഷണിച്ചു. ഷാപ്പും റെസ്റ്റോറൻറും വെവ്വേറെയായിരിക്കും പ്രവർത്തിക്കുക. കള്ള് കുപ്പികളിലാക്കി വിൽപ്പന നടത്തുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നതായി ബോർഡ് ചെയർമാൻ യു.പി.ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കള്ളുഷാപ്പുകള്‍ക്ക് ഫോർ സ്റ്റാർ, ഫൈ സ്റ്റാർ പദവിയാണ് നൽകുന്നത്. സ്വന്തമായി സ്ഥലമുള്ളതോ, പാട്ടത്തിനെടുത്തവർക്കോ സ്റ്റാർ പദവിക്ക് അപേക്ഷിക്കാം. സർക്കാർ ടൂറിസം മേഖലകളായ വിജ്ഞാപനം ചെയ്ത മേഖലകളിലാണ് പഞ്ചനക്ഷത്ര ഷാപ്പുകള്‍ വരുന്നത്. സെപ്റ്റംബര്‍ 30വരെ അപേക്ഷ നൽകാം.

20 സീറ്റുകളും, 400 ചതുശ്ര ഏരിയയുമാണ് ഷാപ്പുകള്‍ക്ക് വേണ്ടത്. റെസ്റ്റോറൻറും ഷാപ്പും വെവ്വേറെയാണ് പ്രവർത്തിക്കേണ്ടത്. അടുത്തുള്ള രണ്ട് സ്ഥാപനങ്ങളിലേക്കും പ്രത്യേക വഴിയുണ്ടായിരിക്കണം. ശുചിമുറിയും, കുട്ടികള്‍ക്ക് പാർക്കുമുണ്ടാകണം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. ബോർഡ് പരിശോധിച്ച് സ്റ്റാർ പദവി നൽകും. ബോർഡ് വിജ്ഞാപനമിറക്കിയിരിക്കുന്ന ഭക്ഷണം നൽകുമെന്ന് ഉറപ്പു നൽകണം. അബ്കാരി ചട്ടപ്രകാരം ഷാപ്പ് നടത്താനുള്ള തെങ്ങുകളുണ്ടാകണം. തെങ്ങുകളില്ലാതെ പശ്ചാത്തല സൗകര്യമാത്രമാണുള്ളതെങ്കിൽ ജില്ലയിലെ മറ്റു ഭാഗങ്ങളിൽ നിന്നും ബോർഡ് ഇടപെട്ട് കള്ള് പഞ്ചനക്ഷത്ര ഷാപ്പുകളിലെത്തിക്കും.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.