ദുബൈ ഭരണാധികാരിയുടെ പേരിൽ ‘റമദാൻ മത്സരം’

ദുബൈ: യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ പേരിൽ വ്യാജ റമദാൻ മത്സരം. മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം റമദാൻ കോംപറ്റീഷൻ എന്ന പേരിലാണ്​ വ്യാജ മത്സരം നടക്കുന്നത്​. ശൈഖ്​ മുഹമ്മദിന്‍റെ ചിത്രവും ദുരുപയോഗം ചെയ്താണ്​ വ്യാജൻമാർ തട്ടിപ്പിനിറങ്ങിയിരിക്കുന്നത്​. റമദാൻ ക്വിസിൽ ഉത്തരം നൽകുന്നവർക്ക്​ 50 ലക്ഷം ഡോളർ വരെയാണ്​ സമ്മാനതുകയായി പ്രഖ്യാപിച്ചിരിക്കുന്നത്​. ലിങ്കിൽ ക്ലിക്ക്​ ചെയ്ത്​ സബ്​സ്​ക്രൈബ്​ ചെയ്യുന്നവരുടെ അക്കൗണ്ട്​ ഹാക്ക്​ ചെയ്യുകയാണ്​ ഇവരുടെ ലക്ഷ്യം.

സാമൂഹിക മാധ്യമങ്ങളിലൂടെ ലിങ്ക്​ അയച്ചാണ്​ തട്ടിപ്പുകാർ ഇരകളെ വലയിൽ വീഴ്ത്തുന്നത്​. ഈ ലിങ്കിൽ ക്ലിക്ക്​ ചെയ്യുന്നതോടെ ഒരു വെബ്​സൈറ്റിലേക്ക്​ പോകും. ശൈഖ്​ മുഹമ്മദിന്‍റെ ചിത്രം സഹിതം നൽകിയിരിക്കുന്ന ഈ വെബ്​സൈറ്റ്​ കണ്ടാൽ ഒറിജിനൽ ആണെന്ന്​ തോന്നും.

ഖുർആനിൽ എത്ര അധ്യായങ്ങളുണ്ട്​, റമദാനിന്‍റെ നിയമം, ഖുർആൻ അവതരിച്ച മാസം തുടങ്ങിയ ചോദ്യങ്ങളാണ്​ ക്വിസിൽ ചോദിക്കുന്നത്​. ഉത്തരം നൽകിയാൽ നമ്മുടെ പേരും നാടും ഫോൺ നമ്പറും നൽകാൻ പറയും. ഇത്​ നൽകുന്നതോടെ ഈ ലിങ്ക്​ അഞ്ച്​ ഗ്രൂപ്പിലേക്ക്​ ഷെയർ ചെയ്യാൻ നിർദേശം ലഭിക്കും. ഇതിനായി സബ്​സ്​ക്രൈബ്​ ചെയ്യാനും പറയും. സബ്​സ്ക്രിപ്​ഷന്​ വേണ്ടി നമ്മുടെ അക്കൗണ്ട്​ വിവരങ്ങൾ നൽകുന്നതോടെ അക്കൗണ്ടിലെ പണം പൂർണമായും നഷ്ടപ്പെടും. ഗൾഫിലെയും നാട്ടിലെയും സാമൂഹിക മാധ്യമങ്ങളിൽ ഈ ലിങ്ക്​ വ്യാപകമായി പ്രചരിക്കുന്നുണ്ട്​.

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.