കാസർകോട് ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്ന് നിരോധിത നോട്ട് ശേഖരം പിടികൂടി

കാസർകോട് നിരോധിത നോട്ട് ശേഖരം പിടികൂടി. ആയിരം രൂപയുടെ നോട്ട് കെട്ടുകളാണ് പിടികൂടിയത്. മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് നോട്ടുകൾ പിടികൂടിയത്. വലിയ അഞ്ച് ചാക്കുകളിലായാണ് നിരോധിത നോട്ടുകൾ സൂക്ഷിച്ചിരുന്നത്. ബദിയടുക്ക എസ്ഐ കെ പി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

കള്ളനോട്ട് കേസില്‍ വനിതാ കൃഷി ഓഫീസർ അറസ്റ്റിലായത് ഈ മാസം 9 ാം തിയതിയാണ്. ആലപ്പുഴ എടത്വയിൽ കൃഷി ഓഫീസറായി ജോലി ചെയ്തിരുന്ന ജിഷമോൾ ആണ് കേസിൽ ആദ്യം അറസ്റ്റിലായത്. ആ‍ർക്കും അങ്ങനെ പെട്ടന്ന് സംശയം തോന്നുന്ന വ്യക്തിത്വമായിരുന്നില്ല ജിഷയുടേത്. അത്യാവശ്യം സാമ്പത്തിക നിലയുള്ള 39 കാരി വിവിധ മേഖലകളിലും തന്‍റെ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു. പ്രത്യേകിച്ചും മോഡലിംഗ് മേഖലയിലും ഫാഷൻ ഷോകളിലുമൊക്കെ സജീവമായിരുന്നു ഇവർ.

പ്രിയ വിനോദമായിരുന്ന ഫാഷൻ ഷോ, മോഡലിംഗ് മേഖലയിലൂടെതന്നെ ജിഷക്ക് നല്ല വരുമാനമുണ്ടായിരുന്നു. ഇതിനൊപ്പമാണ് കൃഷി ഓഫീസറായുള്ള ജോലിയും. ജിഷമോള്‍ നല്‍കിയ 500 രൂപയുടെ ഈ കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോളാണ് വൻ തട്ടിപ്പ് പുറത്തായത്. ഈ കേസില്‍ ഇതിനോടകം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ രഹസ്യ വിവരത്തേത്തുടര്‍ന്ന് നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ നാല് പേര്‍ ലഹരിമരുന്നുമായി പൊലീസ് പിടിയിലായി. എറണാകുളം പുതുവൈപ്പ് സ്വദേശി ബിനീഷ് നായർ, ഏലൂർ സ്വദേശികളായ നവീൻ, ആദിത്യൻ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടൽ മുറിയിൽ ഒളിപ്പിച്ചിരുന്ന ബിനീഷിന്‍റെ ബാഗിനുള്ളിലായിരുന്നു എംഡിഎംഎ. വിപണിയിൽ ഒരു കോടി രൂപ വില വരുന്ന 300 ഗ്രാം തൂക്കം വരുന്ന ലഹരിമരുന്നുമായാണ് ഇവരെ പിടികൂടിയത്.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.