ഷാരൂഖിന് കിട്ടിയത് ആളുകളെ കൊന്നാൽ നല്ലകാലം വരുമെന്ന ഉപദേശം, ഭീകരനെന്ന് സംശയിക്കാൻ നിരവധി തെളിവുകളെന്ന് അന്വേഷണ സംഘം

കോഴിക്കാേട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ കഴിയുന്ന ഷാരൂഖിന് ഇന്ന് രാവിലെ നടത്തുന്ന രക്ത പരിശോധനയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാവും പൊലീസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ആശുപത്രി വിടാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഓൺലൈനായി ഹാജരാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. കനത്ത കാവലിൽ ആശുപത്രിയിൽ കഴിയുന്ന ഷാരൂഖിനെ ഇന്നലെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എൻ ഐ എ സംഘവും അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോടുണ്ട്.

അതേസമയം, കോഴിക്കോട്ടെ ട്രെയിൻ തീവയ്‌‌പ് ഭീകരാക്രമണമാണെന്ന സംശയം ബലപ്പെടുകയാണ്. പ്രതിയായ ഷാരൂഖ് സെയ്ഫി ഏതെങ്കിലും ഭീകര സംഘടനയുടെ സ്ലീപ്പർ സെല്ലിലെ അംഗമാകാമെന്ന് മഹാരാഷ്ട്ര എ.ടി.എസാണ് കേരള പൊലീസിനെ അറിയിച്ചത്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത യുവാക്കളെയാണ് ഇത്തരം ദൗത്യങ്ങൾക്ക് സ്ലീപ്പർ സെല്ലിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇന്നലെ ഡൽഹിയിൽ മാദ്ധ്യമങ്ങളെ കണ്ട ഡി. ജി.പി അനിൽ കാന്തും ഭീകരബന്ധം തള്ളിയിട്ടില്ല.ഷാരൂഖിനെ രോഗം ഭേദമായ ശേഷം വിശദമായി ചോദ്യം ചെയ്‌താലേ വ്യക്തത വരൂ.

ഡൽഹി സ്വദേശിയായ പ്രതി കേരളത്തിൽ വന്ന് ട്രെയിനിൽ തീവച്ചതിനും ആരുടെയും കണ്ണിൽ പെടാതെ രക്ഷപ്പെട്ടതിനും പിന്നിൽ ഭീകരഗ്രൂപ്പുകളുടെ ആസൂത്രണവും കേരളത്തിൽ ഉൾപ്പെടെ നിരവധി സഹായികളുടെ പങ്കാളിത്തവും സംശയിക്കുന്നു.കോരപ്പുഴ റെയിൽപാലവും ആളൊഴിഞ്ഞ എലത്തൂർ പ്രദേശവും ആക്രമണത്തിന് തിരഞ്ഞെടുത്തതും ബോധപൂർവമാവാം. ദൗത്യം പാളിയപ്പോൾ മഹാരാഷ്‌ട്രയിലെ കലംബാനിയിൽ വച്ച് ഷാരൂഖിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് വകവരുത്താൻ ശ്രമിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

ഒരാളിന്റെ നിർദ്ദേശ പ്രകാരമാണ് ട്രെയിനിൽ തീവച്ചതെന്നും കോഴിക്കോട് മുതൽ ഒരാൾ തനിക്കൊപ്പം ഉണ്ടായിരുന്നെന്നും ആളുകളെ കൊന്നാൽ നല്ലകാലം വരുമെന്ന് ഒരാൾ ഉപദേശിച്ചെന്നുമാണ് ഷാരൂഖ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയ്‌ക്ക് മൊഴി നൽകിയത്. ഇവർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുന്നില്ല. എന്നാൽ, കേരള പൊലീസിനോട് ഇയാൾ പറഞ്ഞത് തന്റെ പൊട്ടബുദ്ധിയിലാണ് എല്ലാം ചെയ്തതെന്നും കൂട്ടാളികളില്ലെന്നുമാണ്.

ഷാരൂഖ് ഒറ്റയ്‌ക്ക് കോഴിക്കോട്ടിറങ്ങി പെട്രോൾ വാങ്ങി ട്രെയിനിൽ തീ വച്ചെന്ന മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. ഇയാളുടെ ആറ് സിം കാർഡുകളും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പരിശോധിച്ച് ആരുമായൊക്കെ ബന്ധപ്പെട്ടെന്ന് കണ്ടെത്താനാണ് ശ്രമം.

വിലയ്ക്കെടുത്തതോ?​

ഭീകരബന്ധമുള്ളവർ ഷാരൂഖിനെ വിലയ്ക്കെടുത്ത് തീവ്രവാദ ആശയങ്ങളിലേക്ക് പരിവർത്തനം ചെയ്‌തെന്ന സംശയവും ശക്തമാണ്. കഴിഞ്ഞ ജൂൺ മുതൽ ജീവിത ശൈലി തന്നെ മാറി. ആഡംബര ജീവിതം കൂടുതൽ പണം കിട്ടിയതിന് തെളിവായി. ഒപ്പം പുകവലി ഉപേക്ഷിച്ച് മതപഠനത്തിനും നമസ്‌കാരത്തിനും കൂടുതൽ സമയം കണ്ടെത്തി. സ്വന്തം യു ട്യൂബ് ചാനലും തുടങ്ങി. മരപ്പണി കാണിക്കുന്ന ചാനലിന് പ്രേക്ഷകർ കുറവാണെങ്കിലും ഇൗ പ്ലാറ്റ്ഫോമിലൂടെയാകാം വിധ്വംസക ശക്തികൾ ഇയാളെ ബന്ധപ്പെട്ടതെന്ന് കരുതുന്നു. ഇയാളെ കാണാതായെന്ന പരാതിയിലടക്കം ഗൂഢാലോചന ഉണ്ടോയെന്നും പരിശോധിക്കുന്നു.

ട്രെയിനിന് തീ വച്ച് വൻദുരന്തം ഉണ്ടാക്കുകയായിരുന്നു ദൗത്യമെന്നാണ് വിലയിരുത്തൽ. ബാഗിൽ മൂന്ന് കുപ്പി പെട്രോൾ ഉണ്ടായിരുന്നു. രണ്ട് കുപ്പിയേ എടുക്കാൻ കഴിഞ്ഞുള്ളൂ.

ഉത്തരംകിട്ടേണ്ട ചോദ്യങ്ങൾ

1)​ കോഴിക്കോട്ട് ആരെയൊക്കെ കണ്ടു. ബാഗിലെ ഭക്ഷണം എവിടെനിന്ന് ?

2) പെട്രോൾ ഏത് പമ്പിൽ നിന്ന്? കുപ്പികളിൽ പെട്രോളോ രാസദ്രാവകമോ?

3)ആരുടെയും കണ്ണിൽപെടാതെ കണ്ണൂർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയതെങ്ങനെ ?

4)കോഴിക്കോട്ട് ഇയാൾക്കൊപ്പം കയറിയതാര്?

ദുരൂഹമായ കുറിപ്പുകൾ

ഡൽഹിയിലെ വീട്ടിൽ നിന്ന് കിട്ടിയ ഷാരൂഖിന്റെ ഡയറിയിലെ ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകളും സംശയാസ്പദമാണ്. ‘കുർഫ്’, ‘റോഷൻ ഹോഗ” എന്നീ വാക്കുകൾ രഹസ്യ കോഡുകളാണോ എന്ന് അന്വേഷിക്കുന്നുണ്ട്.

ഇംഗ്ലീഷിൽ DO IT, LETS DO IT എന്നീ വാക്കുകളുമുണ്ട്. ഇയാളുടെ ബാഗിലുണ്ടായിരുന്ന ബുക്കിൽ തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ ചില റെയിൽവേ സ്റ്റേഷനുകളുടെ പേരുകളും എഴുതിയിരുന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.