ബത്തേരി: യുഡിഎഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കത്ത് വീടുകൾ തോറും എത്തിക്കുന്നതിന്റെ നിയോജക മണ്ഡലതല ഉദ്‌ഘാടനം നടത്തി. മുത്തങ്ങ പൊൻകുഴി കാട്ടുനായ്ക്ക കോളനിയിൽ നടത്തിയ കത്ത് വിതരണത്തിൻ്റെ ഉദ്ഘാടനം ഐ സി ബാലകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി അയച്ച ആശംസ കത്ത് ഏറെ ഹൃദ്യമാണെന്നും, തങ്ങളുടെ പ്രിയ നേതാവിന്റെ കത്ത് ഏറെ സ്നേഹവായ്പ്പോടെയാണ് ജനങ്ങൾ ഏറ്റുവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ ടി മുഹമ്മദ് ,എൻ എം വിജയൻ , ഡി പി രാജശേഖരൻ , എം എ അസൈനാർ, നിസി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, ടി അവറാൻ, മണി സി ചോയിമൂല എന്നിവർ സംബന്ധിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്