പയ്യംമ്പള്ളി മലയില്‍ പീടിക പരേതനായ പുളിപറമ്പില്‍ ജോണിയുടെ മകന്‍ ഷെല്‍ജു (30) വിനാണ് പരിക്കേറ്റത്. ഇടതു കൈവിരലുകള്‍ക്കും, കണ്ണിനു മുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. ദാസനക്കരയില്‍ ബേക്കറി നടത്തി വരുകയായിരുന്നു ഷെല്‍ജു. ഇയാളെ വിദഗ്ധ ചികിത്സക്കായി കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടയാണോ, മറ്റെന്തെങ്കിലുമാണോ അപകടത്തിനിടയാക്കിയതെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. മാനന്തവാടി എസ്.ഐ കെ.കെ സോബിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്