ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി ട്രൈബൽ ജി.ആർ സിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി വാകേരി പ്രീ- മെട്രിക് ഹോസ്റ്റലിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം, പോക്സോ കേസുകളിലെ നിയമപരമായ വശങ്ങൾ, മൊബൈൽ അഡിക്ഷൻ, വ്യക്തി ശുചിത്വം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് അവബോധം നൽകി. 55 ഓളം വിദ്യാർത്ഥികൾ ബോധവത്കരണ ക്ലാസ്സിൽ പങ്കെടുത്തു. ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർ എൻ. ബി ഗീത, കമ്മ്യൂണിറ്റി കൗൺസിലർമാരായ കെ.പി ബബിത, സഖി സെന്റർ അഡ്മിനിസ്ട്രേറ്റർ കെ.ആർ ശ്വേത, ഡി.എൽ. എസ്.എ പ്രതിനിധി ഹർഷ എന്നിവർ സംസാരിച്ചു.

അപ്രന്റീസ് നിയമനം: അഭിമുഖം നാലിന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു. ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ







