കുടുംബശ്രീ ജില്ലാമിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ പി.ആര്‍ ഇന്റേണിനെ നിയമിക്കുന്നു. ജേര്‍ണലിസം/മാസ് കമ്മ്യൂണിക്കേഷന്‍/ടെലിവിഷന്‍ ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ പി.ജി ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സ്വന്തമായി പത്രക്കുറിപ്പ്, വീഡിയോ സ്റ്റോറികള്‍ തയ്യാറാക്കാന്‍ കഴിവുള്ളവരായിരിക്കണം. പ്രതിമാസം 10,000 രൂപ സ്റ്റെപന്റ് അനുവദിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ജനുവരി 31 നകം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍വശം, കല്‍പ്പറ്റ നോര്‍ത്ത്, പിന്‍ 673122 വിലാസത്തില്‍ അപേക്ഷ നല്‍കണം.

അപ്രന്റീസ് നിയമനം: അഭിമുഖം നാലിന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു. ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ







