തീച്ചൂടില്‍ കേരളം; പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട്, വൈദ്യുതി ഉപയോഗത്തിൽ റെക്കോഡ്

തിരുവനന്തപുരം: മൂന്നു ഡിഗ്രിയിലേറെ ചൂട് ഉയർന്നതോടെ കേരളം തീച്ചൂളയിലായി. പലേടത്തും 39 ഡിഗ്രിവരെ ചൂട് ഉയർന്നിട്ടുണ്ട്. കാലാവസ്ഥാ വകുപ്പ് ഉൾനാടുകളിൽ സ്ഥാപിച്ച പുതിയ ഓട്ടേമേറ്റഡ് നിരീക്ഷണ കേന്ദ്രങ്ങളിലുൾപ്പെടെ പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി.

ദേശീയ കാലാവസ്ഥാവിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപലനില തൃശ്ശൂർ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി (42.9 ഡിഗ്രി സെൽഷ്യസ്). മലമ്പുഴയിൽ 2016 ഏപ്രിലിൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസെന്ന റെക്കോഡാണ് തിരുത്തിയത്. വ്യാഴാഴ്ച പാലക്കാട്ട് 39 ഡിഗ്രിയായിരുന്നു.

വരുംദിവസങ്ങളിലും ചൂടിന് ശമനമുണ്ടാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയ്ക്ക് അന്തരീക്ഷം തണുപ്പിക്കാനായിട്ടില്ല. അടുത്തദിവസങ്ങളിൽ കാര്യമായ മഴ പ്രതീക്ഷിക്കുന്നുമില്ല. നിർജലീകരണം ഒഴിവാക്കാനും പകൽ വെയിലേൽക്കുന്നത് ഒഴിവാക്കാനും ദുരന്തനിവാരണ അതോറിറ്റി വീണ്ടും മുന്നറിയിപ്പുനൽകി. പലേടത്തും വരുംദിവസങ്ങളിൽ താപനില സർവകാല റെക്കോഡിന് അടുത്തെത്താനുള്ള സാധ്യതയുണ്ട്.

ഇന്നും പൊള്ളും

വെള്ളിയാഴ്ചയും തൃശ്ശൂരും പാലക്കാട്ടും കണ്ണൂരും ചൂട് 39 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. പതിവിലും മൂന്നുമുതൽ നാലു ഡിഗ്രിവരെ കൂടുതൽ. കോട്ടയത്തും കോഴിക്കോട്ടും 2-3 ഡിഗ്രി ഉയർന്ന് 37 ഡിഗ്രിവരെ എത്തും. 39 ഡിഗ്രി എന്നത് അസഹ്യവും സൂര്യാഘാതത്തിന് സാധ്യതയുമുള്ളതുമാണ്. പുലർകാലത്തെ ചൂടും ഇപ്പോൾ കൂടുതലാണ്.

ഒാട്ടേമാറ്റഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ കൂത്താട്ടുകുളം (എറണാകുളം), ചെമ്പേരി, ഇരിക്കൂർ (കണ്ണൂർ), കൊല്ലങ്കോട്, മലമ്പുഴ ഡാം, മണ്ണാർക്കാട്, ഒറ്റപ്പാലം, പോത്തുണ്ടി ഡാം (പാലക്കാട്), പീച്ചി (തൃശ്ശൂർ) എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച 40 ഡിഗ്രിക്ക് മുകളിൽ ചൂടെത്തിയത്. ബുധനാഴ്ച 14 സ്ഥലങ്ങളിൽ 40 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു. എന്നാൽ ഈ കേന്ദ്രങ്ങൾ പുതിയതായതിനാൽ അവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ ആധികാരികമാണെന്ന് കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

താപസൂചിക

അന്തരീക്ഷത്തിലെ ഊഷ്മാവിന്റെ അളവുംകൂടി ചേർത്ത് ദുരന്തനിവാരണ അതോറിറ്റി പരീക്ഷണാടിസ്ഥാനത്തിൽ താപസൂചിക പ്രസിദ്ധീകരിച്ചിരുന്നു. ഒരു പ്രദേശത്ത് ശരിക്കും അനുഭവപ്പെടുന്ന ഉഷ്ണമാണ് താപസൂചിക. എന്നാൽ അനാവശ്യമായ ആശങ്ക സൃഷ്ടിക്കുന്നുവെന്ന പരാതികളെത്തുടർന്ന് താപസൂചിക ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല.

40 ഡിഗ്രി ആയാൽ ഉഷ്ണതരംഗം

ഒരുസ്ഥലത്തെ താപനില രണ്ടുദിവസം സ്ഥിരമായി 40 ഡിഗ്രിയോ അതിന് മുകളിലോ ആണെങ്കിൽ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം പ്രഖ്യാപിക്കും. 4.5 മുതൽ 6.4 ഡിഗ്രിവരെ താപനില ഉയർന്നാൽ ഉഷ്ണതരംഗവും അതിന് മുകളിലാണെങ്കിൽ തീക്ഷ്ണ താപതരംഗവും. മുമ്പ് പല വർഷങ്ങളിലും പാലക്കാട്ട് ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടുണ്ട്.

വൈദ്യുതി ഉപയോഗത്തിൽ ദിവസേന റെക്കോഡ്

കടുത്ത വേനൽച്ചൂടിൽ കേരളത്തിലെ വൈദ്യുതോത്പാദനം അടുത്തടുത്ത രണ്ടുദിവസങ്ങളിൽ റെക്കോഡിട്ടു. വ്യാഴാഴ്ച കേരളം ഉപയോഗിച്ചത് 9.8 കോടി യൂണിറ്റ്. ബുധനാഴ്ചയിലെ 9.56 കോടി യൂണീറ്റിനെ മറികടന്നാണ് ഈ റെക്കോഡ്. കഴിഞ്ഞവർഷം ഏപ്രിൽ 28-ന് 9.28 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു. അതാണ് അടുത്തടുത്ത ദിവസങ്ങളിൽ തുടർച്ചയായി തിരുത്തപ്പെട്ടത്. കഴിഞ്ഞവർഷത്തെക്കാൾ 500 മെഗാവാട്ട് അധികമാണ് ഇപ്പോൾ രാത്രിയിൽ വേണ്ടിവരുന്നത്.

വൈദ്യുതി ബോർഡിന്റെ അണക്കെട്ടുകളിൽ വെള്ളവും കുറവാണ്. 171.4 കോടി യൂണിറ്റ് ഉപയോഗിക്കാനുള്ള വെള്ളമാണ് ബാക്കിയുള്ളത്. കഴിഞ്ഞ നാലുവർഷങ്ങളിലെ ഏറ്റവും കുറവാണിത്.

3-4 ഡിഗ്രി ഉയരാം

തൃശ്ശൂർ, പാലക്കാട്, കണ്ണൂർ- സാധ്യത 39 ഡിഗ്രി

2-3 ഡിഗ്രി ഉയരാം

കോട്ടയം, കോഴിക്കോട്- സാധ്യത 37 ഡിഗ്രി

സ്ഥലം പാലക്കാട്, വില 000, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്

ആര് നയിക്കും?; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും; പരിഗണനയില്‍ അഞ്ച് പേർ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താന്‍ ദീപ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ച തുടരും. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, സംസ്ഥാന ഉപാധ്യക്ഷന്‍

സീറ്റൊഴിവ്

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിലെ ഡിഗ്രി കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ബിഎ ഹിസ്റ്ററി, ബിഎസ്‍സി കംപ്യൂട്ടര്‍ സയൻസ്, ബിഎസ്‍‌സി കെമിസ്ട്രി, ബിഎ മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്കും എസ്ടി വിഭാഗത്തിന് ബിഎസ്‍സി കംപ്യൂട്ടര്‍

ടെണ്ടര്‍ ക്ഷണിച്ചു

സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച

ഗസ്റ്റ് അധ്യാപക ഒഴിവ്

വയനാട് ഓർഫനേജ് സ്കൂൾസ് കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്ന പിങ്ങോട് ഡബ്ല്യൂഒഎച്ച്എസ്എസ്, മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസ്എസ് എന്നീ ഹയർ സെക്കണ്ടറി സ്കൂളുകളിൽ എച്ച്എസ്എസ്ടി – പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ), ഫിസിക്സ്,

ക്ഷേമനിധി അംഗങ്ങൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി വികസിപ്പിച്ച അഡ്വാൻസ്‌ഡ് ഇൻഫർമേഷൻ ഇന്റര്‍ഫേസ് സിസ്റ്റം (AIIS) സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം പൂർത്തിയാക്കി ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.