ഗൂഗിൾ ഡെവലപ്പേഴ്‌സ് സ്റ്റുഡന്റ്സ് ക്ലബ് ( GDSC ) വൗ (WOW)കേരള ഇവെന്റിന്റെ ഭാഗമായി കോഴിക്കോട് KMCT ഡെന്റൽ കോളേജിൽ വെച്ചു ഏപ്രിൽ 15, 16 തിയ്യതികളിൽ നടത്തിയ ദേശീയതല ഹാക്കത്തോണിൽ വയനാട് എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് ബി ടെക് വിദ്യാർത്ഥികളായ ദിയ ബൈജു എൻ , ക്ലമന്റ് മാത്യു , മുഹമ്മദ് നിയാസ് കെ .പി , ഡെൽവിൻ വി.ജി എന്നിവർ അടങ്ങിയ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ക്രൗഡ് സോഴ്സിങ്ങിന്റെ സഹായത്തോടെ ദുരന്തനിവാരണത്തിനുള്ള സംവിധാനം വികസിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത 32 ടീമുകളുമായി മത്സരിച്ചാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. ജി.ഡി. എസ്.സി ലീഡായ അരുണിമ പിള്ള കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയും ജി.ഡി. എസ്.സി ഫാക്കൽറ്റി അഡ്‌വൈസറുമായ ഡോ. ഗിലേഷ് എം. പി. എന്നിവരുടെ നേതൃത്വത്തിൽ മികച്ച മുന്നൊരുക്കങ്ങൾ ഈ നേട്ടത്തിന് സഹായകമായി.

എം.എല്‍.എ ഫണ്ട് അനുവദിച്ചു
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും