വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന് ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക് നാല് സെന്റ് സ്ഥലവും വീടും ലഭിച്ചിരുന്നു. എന്നാല്‍ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന് ലഭികാത്തതിനെ തുടര്‍ന്നാണ് അജിത ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ എത്തിയത്. പരാതി പരിശോധിച്ച കളക്ടര്‍ കല്‍പ്പറ്റ കെ.എസ്.ഇ.ബി സബ് ഡിവിഷനോട് വീടു നിര്‍മ്മാണം പൂര്‍ത്തിയായ ഉടന്‍ വൈദ്യുതികരണം ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







