കഠിനപ്രയത്നം കൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേയ്ക്ക് വളർന്ന നടിയാണ് കത്രീന കൈഫ്. ഫിറ്റ്നസും സൗന്ദര്യവും നിലനിർത്താൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്.
കത്രീനയുടെ ‘ഫാഷന്‍ സെന്‍സി’നെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരി അർപിത ഖാനും ഭർത്താവ് ആയുഷ് ശർമയും മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ഈദിന് വിരുന്ന് താരസമ്പന്നമായിരുന്നു.
നിരവധി താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ ശ്രദ്ധാകേന്ദ്രമായത് നടി കത്രീന കൈഫ് ആണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് കത്രീനയുടെ പുത്തന്‍ ചിത്രങ്ങളാണ്.
അനാർക്കലിയിൽ അതിസുന്ദരിയായി തിളങ്ങിയ കത്രീന ഫാഷൻ ലോകത്തിന്റെ കയ്യടി നേടുകയായിരുന്നു. ഡിസൈനർ തരുൺ തഹിലിയാനിയുടെ കലക്ഷനിൽ നിന്നുള്ള പീച്ച് നിറത്തിലുള്ള ചിക്കൻകാരി അനാർക്കലിയാണ് കത്രീന പരിപാടിയി പങ്കെടുക്കാൻ എത്തിയപ്പോൾ ധരിച്ചത്.
എംബ്രോയ്ഡറിയുടെ പ്രൗഢിയും ബീഡ്സ് വർക്കിന്റെ മനോഹാരിതയും അനാർക്കലിയെ മനോഹരമാക്കി. പ്ലൻജിങ് നെക്ലൈൻ, ഫുൾ സ്ലീവ്സ്, ഫ്ലോറൽ പാറ്റേണിലുള്ള എംബ്രോയ്ഡറി, സീക്വിനും പേളും ചേർന്ന എംബ്ബല്ലിഷ്മെന്റുകൾ എന്നിവ അനാർക്കലിയെ മനോഹരമാക്കി.
7.4 ലക്ഷം രൂപയാണ് ഇതിന്റെ വില. കമ്മലും മോതരിങ്ങളും മാത്രമാണ് ആക്സസറൈസ് ചെയ്തത്. ചിത്രങ്ങള്‍ കത്രീന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.