25000 നിർദ്ദനർക്ക് സ്നേഹവിരുന്നുമായി നീലഗിരി കോളജ്.

ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസവും ഉയർന്ന സാമൂഹിക പ്രതിബദ്ധതയുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ആശയവുമായി നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഹാപ്പിനസ് ലഞ്ച് പദ്ധതിക്ക് തുടക്കമായി.
25000 ഭക്ഷണപ്പൊതികളാണ് ഈ വർഷം ഹാപ്പിനസ് ലഞ്ചിൻ്റെ ഭാഗമായി വിതരണം നടത്തുന്നത്.

വിദ്യാഭ്യാസം പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല എന്ന ചിന്തയും മൂല്യാധിഷഠിതമായ വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും നൽകണം എന്ന നീലഗിരി കോളജ് എംഡി റാഷിദ് ഗസ്സാലിയുടെ ആശയം എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഏറ്റെടുക്കുകയായിരുന്നു.

2017 ൽ ആണ് ക്യാമ്പസ്സിൽ സ്നേഹസ്വരം, ഹാപ്പിനസ് ലഞ്ച് പോലുള്ള പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് ഈ വർഷം 25000 ഭക്ഷണം നൽകുവാൻ വിദ്യാർഥികൾ തീരുമാനിച്ചത്.

വിവിധ ആഘോഷ പരിപാടികളോടെയാണ് ഈ വർഷം ഹാപ്പിനസ് ലഞ്ചിന്റെ തുടക്കം കുറിച്ചത്.

വിദ്യാർഥികൾ സമാഹരിച്ച 15000 ലഞ്ച്
DYSP യും പ്രശസ്ത സിനിമാതരവുമായ സിബി തോമസ്, ഭാരതിയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും നീലഗിരി കോളജ് എംഡി യുമായ റാഷിദ് ഗസ്സാലി, പ്രൊഫ മോഹൻ ബാബു, പ്രിൻസിപ്പൽ സെന്തിൽ കുമാർ തുടങ്ങിയവർക്ക് മയൂഖ ആന്വൽ ഡേ യിൽ വിദ്യാത്ഥി പ്രതിനിധികൾ കൈമാറി. ബാക്കി ലഞ്ചുകൾ അധ്യാപകരും സ്ഥാപന അഭ്യുതയകാംഷികളും ചേർന്ന് സങ്കടിപ്പിക്കും.

പ്രശസ്ത ബാൻ്റ് ആൽമരം
നയിച്ച സംഗീത വിരുന്നും വിദ്യാർഥികളുടെ കലാപരിപാടികളും ചടങ്ങിന് നിറം പകർന്നു

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.