ചെന്നൈ- സ്ത്രീകളെ നഗ്‌നരായി കാണാമെന്ന അവകാശപ്പെട്ട് ഒരു കോടി രൂപയ്ക്ക് കണ്ണട വിറ്റ സംഭവത്തില്‍ വ്യവസായി ഉള്‍പ്പെടെ നാലു പേര്‍ ചെന്നൈയില്‍ അറസ്റ്റിലായി. സമ്പന്നരായ ബിസിനസുകാരെയാണ് പ്രതികള്‍ വ്യാജ വാഗ്ദാനം നല്‍കി ലക്ഷ്യമിട്ടിരുന്നത്. കണ്ണട എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ വീഡിയോകള്‍ കാണിച്ച ശേഷമായിരുന്നു തട്ടിപ്പ്. ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ ഇരുട്ടുള്ള മുറിയില്‍ നഗ്‌നത കാണിക്കാന്‍ മോഡലുകളെ സജ്ജരാക്കിയിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചു. ബംഗളൂരുവില്‍ ആറു കണ്ണടകള്‍ വിറ്റതായി സംഘം അവകാശപ്പെട്ടു.
ആളുകളെ വസ്ത്രങ്ങളില്ലാതെ കാണാനാകുമെന്നാണ്് സംഘം അവകാശപ്പെട്ടിരുന്നത്. ബംഗളൂരുവില്‍ നിന്നുള്ള 39 കാരനായ വ്യവസായിയുടെ നേതൃത്വത്തിലുള്ള സംഘം സമ്പന്നരായ ബിസിനസുകാരെ രഹസ്യ സ്ഥലത്തേക്ക് കൊണ്ടുപോകുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബംഗളൂരു സ്വദേശി ആര്‍.സൂര്യ, സഹായികളായ ഗുബാബീബ് (37), ജിത്തു ജയന്‍ (24), എസ് ഇര്‍ഷാദ് (21) എന്നിവരാണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കോടമ്പാക്കത്തെ ഹോട്ടലില്‍ നിന്നാണ് നാലുപേരെയും പോലീസ് പിടികൂടിയത്.

ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്