കാല്‍പന്തുകളിയുടെ ആവേശമുയര്‍ത്തി അപ്പപ്പാറ എടയൂര്‍ പാടശേഖരത്തില്‍ നടന്ന ബെദിയാട്ട സീസണ്‍ 3 മഡ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് മീന്‍ക്കൊല്ലി കിരീടം നേടി. കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി സി.ഡി.എസ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബായിസാക്ക് യൂത്ത് റിസോഴ്‌സ് സെന്റര്‍ ട്രൈബല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ പുത്തന്‍ ലഹരിയിലൂടെ കൈകോര്‍ക്കാം എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ തദ്ദേശീയ മേഖലയിലെ 13 യൂത്ത് ക്ലബ്ബുകള്‍ പങ്കാളികളായി. സെവന്‍ സ്റ്റാര്‍ കോണവയല്‍, തുടി അറവനാഴി ടീമുകള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു. ബെസ്റ്റ് ഗോള്‍കീപ്പറായി സെവന്‍ സ്റ്റാര്‍ കോണവയല്‍ ടീം കീപ്പര്‍ ജ്യോതിഷ്, ബെസ്റ്റ് പ്ലയറായി റണ്ണേഴ്‌സ് മീന്‍ക്കൊല്ലിയിലെ സുരേഷ് എന്നിവരെ തിരഞ്ഞെടുത്തു. അപ്പപ്പാരയില്‍ നടന്ന പരിപാടി തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ പ്രഭാകരന്‍, എ.ഡി.എം.സി വി.കെ റജീന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗമിനി, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ മല്ലു എക്‌സ്‌പ്ലൈനര്‍ ശുഹൈബ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.

ഡിജിറ്റല് സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല് യുഗത്തിലേക്ക്: മന്ത്രി ഒ ആര് കേളു
സ്മാര്ട്ട് ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റല് സ്കില്സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്പ്പെടെ ഡിജിറ്റല് യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല് സാക്ഷരരാക്കാന് സംസ്ഥാന സര്ക്കാര് സാക്ഷരത മിഷന്‍ മുഖേന പ്രത്യേക