ശ്രേയസ് മലവയൽ യൂണിറ്റിന്റെ രജത ജൂബിലി സംഗമം നെന്മേനി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയമുരളി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദീപ ബാബു അധ്യക്ഷത വഹിച്ചു.വാർഷിക
റിപ്പോർട്ടിന്റെ പ്രകാശനം ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ നിർവഹിച്ചു.പരിസ്ഥിതി ദിനാഘോഷത്തിന്റെ യൂണിറ്റ് തല ഉത്ഘാടനം സെൻട്രൽ പ്രോഗ്രാം ഓഫീസർ കെ.വി.ഷാജി നിർവഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ആമുഖ പ്രഭാഷണം നടത്തി.അൽഫോൻസ ജോസ്,സുജാത മഹേ ശൻ, വിനി ബാലൻ,ദിവ്യ പ്രകാശൻ എന്നിവർ സംസാരിച്ചു.വാർഷിക റിപ്പോർട്ട് കമ്മിറ്റിയംഗം ദീപ്തി അവതരിപ്പിച്ചു.അയൽ ക്കൂട്ടങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.രജത ജൂബിലി പിന്നിട്ട അയൽക്കൂട്ട അംഗങ്ങളെയും,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.