ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ വാർഷിക പൊതുയോഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു ചൂരക്കുഴി അധ്യക്ഷത വഹിച്ചു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇ. വിനയൻ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ബിന്ദു മോഹനൻ വാർഷിക റിപ്പോർട്ട് വർണ്ണച്ചിറകുകൾ പ്രകാശനം ചെയ്തു. സെൻട്രൽ പ്രോഗ്രാം ഓഫീസർ കെ.വി.ഷാജി,മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,ഏലിയാസ്,കുഞ്ഞമ്മ ജോസ്,സിനി,അഷിത എന്നിവർ സംസാരിച്ചു.സോഫി ഷിജു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.അയൽക്കൂട്ടങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.എല്ലാവർക്കും സമ്മാനങ്ങൾ നൽകി.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

അധ്യാപക നിയമനം
പിണങ്ങോട് ഡബ്യൂ.ഒ.എച്ച്.എസ്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ സൂവോളജി അധ്യാപക (സീനിയർ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26ന് രാവിലെ 10ന് മുട്ടിൽ ഡബ്യൂ.എം.ഒ ക്യാമ്പസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ –