ശ്രേയസ് മൂലങ്കാവ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് – മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു.സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർ പ്രമോദ് ആശംസ അർപ്പിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. മുഖ്യസന്ദേശം നൽകി.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈ വിതരണം ചെയ്തു. ബാങ്ക് സുരക്ഷ ഇൻഷുറൻസിനെക്കുറിച്ച് ജിലി ജോർജ് ക്ലാസ്സെടുത്തു.പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി എൽസി അവതരിപ്പിച്ചു.അനീഷ്,രാജു,ഷാരൂഖ്, വൽസ ജോസ്, പുഷ്പലത എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.