പുതിയ അധ്യയനവര്‍ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരുക്കം 2023 സംഘടിപ്പിച്ചു.

ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഗുണമേന്മയും കാര്യക്ഷമതയുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായിയുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരുക്കം 2023 – 24 സംഘടിപ്പിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച് .എസ്. എസ് ജൂബിലി ഹാളില്‍ വച്ച് നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന അടിസ്ഥാന യൂണിറ്റ് വിദ്യാലയമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് വിദ്യഭ്യാസ മേഖലയില്‍ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികള്‍ അഭിനന്ദാര്‍ഹമായ വിജയമാണ് നേടിയെതെന്നും കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.

കഴിഞ്ഞവര്‍ഷത്തെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഓടപ്പളം ഗവ. ഹൈസ്‌കൂളിനെയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിദ്യാലയങ്ങളെയും അനുമോദിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഔദ്യോഗിക സേവനത്തില്‍ നിന്നും വിരമിക്കുന്ന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള യാത്രയയപ്പും നടന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. ശശിപ്രഭ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.കെ ബാലഗംഗാധരന്‍, സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബ്രഹാം, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി. മോഹനന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. മുഹമ്മദലി എന്നീ ഉദ്യോഗസ്ഥര്‍ക്കുള്ള യാത്രയപ്പാണ് നടന്നത്.

വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, സമഗ്ര ശിക്ഷ ഡി. പി. സി വി.അനില്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, ഡയറ്റ് സീനിയര്‍ ലക്ച്ചര്‍ സജി എം.ഒ തുടങ്ങിയവര്‍ സംസാരിച്ചു. വകുപ്പ് ജീവനക്കാര്‍, പ്രധാന അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന തലത്തില്‍ ഒന്നാമതായി ഓടപ്പളളം ഗവ. ഹൈസ്‌കൂള്‍

സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തെ കണ്ടെത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും ചേര്‍ന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലാണ് ഓടപ്പളം ഗവ. ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനം നേടിയത്. കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍, ഇംഗ്ലീഷ് ലാബ്, സ്‌കൂള്‍ മാര്‍ക്കറ്റ്, സബ്ജക്ട് ക്ലാസ് റൂം എന്നിവയുടെ പ്രവര്‍ത്തനങ്ങളും റീഡിങ് ഹെഡ് എന്നിവയുമാണ് മൂല്യ നിര്‍ണയത്തില്‍ മികച്ച വിജയം നേടാന്‍ സ്‌കൂളിനെ സഹായിച്ചത്. റഷ്യ, നെതര്‍ലാന്‍ഡ്, ജര്‍മ്മനി തുടങ്ങിയ 24 വിദേശ രാജ്യങ്ങളിലെ അധ്യാപകരുമായിട്ടുള്ള ഇടപെടലുകളും സ്‌കൂളിനെ വേറിട്ടതാക്കി.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

അധ്യാപക നിയമനം

വാകേരി ഗവ വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 17 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-9847108601

ഓണക്കിറ്റ് വിതരണം 15 വരെ

എ.എ.വൈ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകള്‍ മുഖേന ഓണത്തോടനുബന്ധിച്ച് നല്‍കുന്ന കിറ്റ് വിതരണം സെപ്റ്റംബര്‍ 15 ന് അവസാനിക്കും. അര്‍ഹരായ എ.എ.വൈ ഗുണഭോക്താക്കള്‍ ഓണക്കിറ്റ് കൈപ്പണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

ജല വിതരണം മുടങ്ങും

കൽപ്പറ്റ നഗരസഭയിലെ ജല അതോറിറ്റിയുടെ ഗൂഡലായിയിലെ ശുദ്ധജല ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 12) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പർ -1, അറ്റ്ലെഡ്, കിൻഫ്ര, പുഴമുടി,

വൈദ്യുതി മുടങ്ങും

പാതിരികവല, മലന്തോട്ടം, പാണ്ട ഫുഡ്സ്, ക്രഷർ,റാട്ടക്കുണ്ട്, മേന്മ, മേപ്പേരിക്കുന്ന്, ജൂബിലി ജംഗ്ഷൻ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബര്‍ 12) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *