ജനസുരക്ഷാ ക്യാമ്പയിനിന്റെ കീഴില്‍ 100 ശതമാനം കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിനെ ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് മൊമന്റോ നല്‍കി ആദരിച്ചു. നേട്ടം കൈവരിക്കാന്‍ മുന്‍കൈ എടുത്ത നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിനെയും ഭരണ സമിതി അംഗങ്ങളെയും കലക്ടര്‍ അഭിനനന്ദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് വൈസ് പ്രസിഡന്റ് ഉസ്മാന്‍, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ മൊമന്റോ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് എ.ജി.എം വി. ജിഷ, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ ബിബിന്‍ മോഹന്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ വി. സിന്ധു എന്നിവര്‍ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും
വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കണ്ണന്‍ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട്, വെള്ളംക്കൊല്ലി, ചുണ്ടയില്‍, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളന്‍പാറ, ചാരിറ്റി, ചാരിറ്റി ഹെല്‍ത്ത് സെന്റര്‍, തളിപ്പുഴ, ലക്കിടി, വെറ്റിനറി കോളേജ്, നവോദയ