തെരുവു നായകളുടെ വന്ധ്യംകരണംകാര്യക്ഷമമാക്കണം:ആസൂത്രണസമിതി

ജില്ലയിലെ തെരുവ് നായകളുടെ വന്ധ്യംകരണം കാര്യക്ഷമമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ ഭവനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് എ.ബി.സി സെന്ററിന്റെ നിര്‍മ്മാണ പുരോഗതി യോഗം വിലയിരുത്തിയത്. സുല്‍ത്താന്‍ ബത്തേരിയിലും പടിഞ്ഞാറത്തറയുമാണ് എ.ബി.സി സെന്ററുകളുള്ളത്. ഇവിടെയുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തണം. എ.ബി.സി സെന്ററിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നിരീക്ഷണ സമിതി രൂപീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയവര്‍ ചേര്‍ന്ന് എ.ബി.സി സെന്ററിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കും. തെരുവ് നായ ശല്യം ലഘൂകരിക്കുന്നതിന് ശുചിത്വ മാലിന്യ പ്രോജക്ടുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കണം. മാലിന്യങ്ങള്‍ അലക്ഷ്യമായ ചിതറിയിടുന്നത് തെരുവ് നായകള്‍ പെരുകുന്നതിന് കാരണമാകും. ഇത്തരം പ്രവണതകള്‍ തദ്ദേശ സ്ഥാപന പരിധിയിലില്ല എന്നത് ഉറപ്പുവരുത്തണം. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 21 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023 – 24 വാര്‍ഷിക പദ്ധതി ഭേദഗതി വരുത്തി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്തിന്റെയും കല്‍പ്പറ്റ, മാനന്തവാടി എന്നീ നഗരസഭകളുടെയും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും പുല്‍പ്പള്ളി, പനമരം, പൂതാടി, നൂല്‍പ്പുഴ, മീനങ്ങാടി, നെന്‍മേനി, അമ്പലവയല്‍, മേപ്പാടി, കോട്ടത്തറ, വൈത്തിരി, പടിഞ്ഞാറത്തറ, തരിയോട്, മുട്ടില്‍, എടവക, തിരുനെല്ലി, വെള്ളമുണ്ട, തൊണ്ടര്‍നാട് എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. സ്‌ക്രൈബ് സംവിധാനത്തിന്റെ സഹായം തേടുന്ന കുട്ടികളെ കണ്ടെത്തി ഐ.സി.ഡി.എസിന് റിപ്പോര്‍ട്ട് നല്‍കണം. ചെറുപ്രായത്തിലെ ഇവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നത് വഴി ഇവരുടെ വിദ്യാഭ്യാസത്തിനും ദിശാബോധം കൈവരും. ജനസുരക്ഷാ പ്രോജക്ട് നല്ല രീതിയില്‍ നടപ്പാക്കിയ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിനെ ജില്ലാ ആസൂത്രണസമിതി അഭിനന്ദിച്ചു. സി.എസ്.ആര്‍ ഫണ്ടുകളുടെ ലഭ്യതയ്ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ അനുയോജ്യമായ പ്രോജക്ടുകള്‍ സമര്‍പ്പിക്കണം.

ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, തദ്ദേശഭരണ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റീ-ടെന്‍ഡർ

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ താത്പര്യമുള്ള (എ.എല്‍.എസ് ആന്‍ഡ് ബി.എല്‍.എസ്) അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും വാഹനം നല്‍കാന്‍ റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.30

ശ്രേയസ് സ്വാശ്രയ സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷം നടത്തി

മലവയൽ യൂണിറ്റിലെ മഹാത്മാ സ്വാശ്രയ സംഘത്തിന്റെ സിൽവർ ജുബിലി ആഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ജോബി തോമസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ദീപ്തി ദിൽജിത്ത്‌ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന വാദത്തിൽ രാഹുൽ, ജനമധ്യത്തില്‍ രാഹുൽ വിശദീകരിക്കട്ടെയെന്ന് നേതൃത്വം

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പൊതുമധ്യത്തിൽ രാഹുൽ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ്

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ

പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉൾപ്പെടെ 13 സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്; കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ

തിരുവനന്തപുരം : കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി,

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാഭരണകൂടത്തിന്റെ പരിഹാര അദാലത്ത് ഇന്ന് വെങ്ങപ്പള്ളിയിൽ

ജില്ലാഭരണം സംഘടിപ്പിക്കുന്ന ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്ത് ഇന്ന് (ഓഗസ്റ്റ് 26) വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടക്കും. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയും ഉദ്യോഗസ്ഥരും പഞ്ചായത്തിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.