ജില്ലയിൽ ആരോഗ്യകേരളം മുഖേനെ ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ഹിയറിങ് ലാംഗ്വേജ് ആൻഡ് സ്പീച്ച് ഡിപ്ലോമയും ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ നവംബർ 10 വൈകിട്ട് നാലിനകം എൻ.എച്ച്.എം ഓഫീസിൽ നേരിട്ടോ തപാൽ മുഖേനെയോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ www.aroghyakeralam.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04936 202771

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







