തിരുവനന്തപുരം:
സർക്കുലേഷനിൽ നിന്നും രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2024 -25കാലയളവിലാണ് കള്ളനോട്ടുകളിൽ വർധനവ് ഉണ്ടായതെന്ന് ധനകാര്യവകുപ്പിന്റെ സാമ്പത്തിക വിഭാഗം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-25 കാളയളവിൽ ഇറങ്ങിയ പുതിയ അഞ്ഞൂറു രൂപ നോട്ടുകളുടെ സീരീസിലാണ് കള്ളനോട്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായത്. 1,17,722 ആയാണ് കള്ളനോട്ടുകളുടെ എണ്ണം ഉയർന്നത്. 2023-24 കാലയളവിൽ ഇത് 85,711ആയിരുന്നു. അതിനും മുമ്പ് 2022-23 കാലയളവിൽ ഇത് 91,110ആയിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ ഇറങ്ങുന്നത് അഞ്ഞൂറ് രൂപയുടേത് ആണെന്നാണ് വ്യക്തമാകുന്നത്.അഞ്ഞൂറു രൂപയുടെ വ്യാജൻ്റെ എണ്ണം കൂടിയപ്പോൾ 2000 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. പിൻവലിക്കുന്ന സമയത്ത് 2000ത്തിന്‍റെ കള്ളനോട്ടിന്‍റെ എണ്ണത്തിലും വർധനവ് ഉണ്ടായിരുന്നു. രണ്ടായിരം രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണം 2022-23 ഘട്ടത്തിൽ 9.,806ൽ നിന്നും 2023-24 കാലയളവിൽ 26,035ആയി ഉയർന്നിരുന്നു. എന്നാൽ 2024-25 സമയങ്ങളിൽ ഇത് 3508ആയി കുറഞ്ഞിട്ടുണ്ട്. അതായത് കള്ളനോട്ടടിക്കുന്നവർ 2000 രൂപയിൽ നിന്നും ശ്രദ്ധ 500ലേക്ക് മാറ്റിയിരിക്കുന്നുവെന്ന് ഈ രീതി വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ട്.

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്
പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ






