പടിഞ്ഞാറത്തറ :ബക്രിദ് പ്രമാണിച്ച് പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാലിയേറ്റിവ് പരിചരണത്തിലുള്ളനിര്ദ്ധന കുടുബാങ്ങളായ
കിടപ്പു രോഗികൾക്ക് ഭക്ഷണകിറ്റ് വിതരണം നടത്തി. പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് സപ്പോർട്ടിങ് കമ്മിറ്റി ചെയർമാൻ കെ. ടി കുഞ്ഞബ്ദുള്ള ആദ്യക്ഷനായി.അരി, വെളിച്ചെണ്ണ, പഞ്ചസര, ബെല്ലം തുടങിയ സാധനങ്ങൾ അടങ്ങിയ 500 രൂപയുടെ ഭക്ഷണ കിറ്റാണ് സുമനസ്സുകളുടെ സഹായത്താൽ
വിതരണം ചെയ്തത്. പടിഞ്ഞാറത്തറ ജനമൈത്രി പോലീസ് അബ്ദുൾ നാസർ, സനിൽകുമാർ , ഡോക്ടർ ഷൗക്കീൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർമാൻ പി എ ജോസ്, വാർഡ് മെമ്പർ സാജിത നൗഷാദ്, പാലിയേറ്റീവ് കമ്മറ്റി കൺവീനർ ജിജി ജോസഫ്, പാലിയേറ്റിവ് സിസ്റ്റർ
റോസിലി, മുകുന്ദൻ ,പാലിയേറ്റീവ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്