കൊലയാളി അമീബ: മൂക്ക് വഴി തലച്ചോറിലെത്തും, പനിയിൽ തുടങ്ങി മരണം വരെ; ആർക്കും പിടിപെടാം, വേണ്ടത് ജാഗ്രത

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ പതിനഞ്ചുകാരൻ മരണത്തിലേക്ക് നയിച്ചത് തലച്ചോറി തിന്നുന്ന അമീബയുടെ സാന്നിധ്യം മൂലമാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഏതാണീ അമീബ, എങ്ങനെയാണിവ മനുഷ്യശരീരത്തിലേക്ക് കയറുന്നത് തുടങ്ങി സംശയങ്ങൾ നിരവധിയാണ്. അപൂർവ രോഗമായ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ചാണ് പാണാവള്ളി സ്വദേശി ഗുരുദത്ത് മരിച്ചത്. തോട്ടിൽ കുളിക്കുമ്പോൾ ഗുരുദത്തിന്റെ ശരീരത്തിലേക്ക് അമീബ പ്രവേശിച്ചിരിക്കാമെന്നാണ് ഇപ്പോഴത്തെ സംശയം.

തലച്ചോറ് തിന്നുന്ന അമീബയെന്നാണ് ഇവ അറിയപ്പെടുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് മനുഷ്യ ശരീരത്തിൽ കടക്കുന്നത്. പിന്നീട് തലച്ചോറിനെ ഗുരുതരമായി ബാധിക്കും. പനി തലവേദന, ഛർദി അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ രോഗമാണിത്. കഴിഞ്ഞ മാസം 29നാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ കുട്ടിയെ പനി ബാധിച്ച് പ്രവേശിപ്പിച്ചത്. ഒന്നാം തീയതി കാഴ്ച മങ്ങിത്തുടങ്ങി, തലവേദന ഉണ്ടായി. പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന സ്ഥിതിയായതോടെ വീട്ടുകാർ കൂടുതൽ ഭയന്നു. പിന്നീടാണ് കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നടത്തിയ വിദഗ്ദ പരിശോധനയിലാണ് മാരക അമീബ ശരീരത്തിലേക്ക് പ്രവേശിച്ചെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു.

ആലപ്പുഴ ജില്ലയിൽ മറ്റാർക്കും രോഗം ബാധിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ ഹരിതാ വി കുമാർ അറിയിച്ചിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല ഇത്. അമീബ ശരീരത്തിലേക്ക് കടന്നാൽ മാത്രമേ അസ്വസ്ഥതകൾ അനുഭവപ്പെടൂ. മാലിന്യം കലർന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകും. അതിനാൽ തന്നെ ഇവ ഒഴിവാക്കണം. കേരളത്തിൽ 2017ൽ ആലപ്പുഴ നഗരസഭയിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ

കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്

ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാം: പനമരം ബ്ലോക്ക് പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം: ഇന്ത്യ രാജ്യത്ത് പിന്നോക്കം നിൽക്കുന്ന ബ്ലോക്കുകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും അവയെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 ജനുവരിയിൽ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച ആസ്പിറേഷണൽ ബ്ലോക്ക് പ്രോഗ്രാം പദ്ധതിയിൽ

ഓണക്കാലത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്തണം: സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ചു.

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ചു. 25 ലക്ഷം രൂപയ്ക്കു മുകളിലെ ബില്ലുകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം പത്തുലക്ഷം രൂപയ്ക്ക് മുകളിലെ ബില്ലുകള്‍ക്ക് ബാധകമാക്കി. ഇനിമുതല്‍ പത്തുലക്ഷം രൂപയ്ക്ക് മുകളിലുളള ബില്ലുകള്‍

ഫാറ്റി ലിവറുണ്ടോ? ഈ രോഗങ്ങൾക്കുള്ള സാധ്യതകൾ ഏറെയാണ്

മോശം ജീവിതശൈലിയും ഭക്ഷണരീതികളും മൂലം വരുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മുന്നോട്ട് പോകുകയാണെങ്കിൽ ഇത് മറ്റുള്ള അസുഖങ്ങളിലേക്കും നയിച്ചേക്കും. മെറ്റബോലിക്ക് ഡിസ്ഫഭങ്ഷൻ, ലിവർ സെൽ ഡാമേജ്, അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാകും.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?

ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും

വാട്‌സ്ആപ്പ് ഇല്ലാതെയും വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാം

ഓരോ ഇടവേളകളിലും അപ്‌ഡേഷനുകള്‍ നടത്താന്‍ ശ്രമിക്കാറുള്ള വാട്‌സ്ആപ്പ് ഇതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുന്നു. ആളുകള്‍ക്ക് സന്ദേശം അയക്കാനുള്ളത ഗസ്റ്റ് ചാറ്റ് ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്കാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുന്നത്. നിലവില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.