ഏറെ പോഷക ഗുണങ്ങൾ അടങ്ങിയ നെയ്യ് കുട്ടികൾക്ക് നൽകിയാൽ ഗുണം ഇവയൊക്കെ..

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുത്താലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല.

രോഗപ്രതിരോധ ശേഷി കുട്ടികൾക്ക് പൊതുവേ കുറവാണ്. ഇതിനുള്ള നല്ലൊരു വഴിയാണ് നെയ്യ്. അണുബാധയിൽ നിന്നും രോഗങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാൻ നെയ്യ് കഴിക്കുന്നതിലൂടെ കഴിയും.

നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് എന്ന ഷോർട്ട് ചെയിൻ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

മാത്രമല്ല, കുട്ടികൾക്ക് ഓർമ ശക്തി കൂട്ടാൻ ഏറെ ഗുണകരമാണ് നെയ്യ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം നൽകും. വളരുന്ന പ്രായത്തിൽ കുട്ടികളുടെ ബ്രെയിൻ വളർച്ചയും പ്രധാനമാണ്.

എല്ലുകളുടെ വളർച്ചയ്ക്ക് ഏറ്റവും നല്ലൊരു ഭക്ഷണമാണ് നെയ്യ്. ‌കുട്ടിയുടെ ശരീരത്തിന് ബലവും ശക്തിയും നൽകുന്നതോടൊപ്പം തന്നെ മസിലുകൾക്ക് കരുത്തും നൽകുന്നു. ഭാരം കുറവുള്ള കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് നൽകാം.

മറ്റു കൃത്രിമ ഭക്ഷണവസ്തുക്കൾ ഒഴിവാക്കി നെയ്യ് ശീലമാക്കിയാൽ ആരോഗ്യകരമായ രീതിയിൽ കുട്ടികളുടെ ഭാരം വർ‌ദ്ധിപ്പിക്കാൻ എളുപ്പം കഴിയും. വീട്ടിൽ തന്നെയുണ്ടാക്കുന്ന നെയ്യ് ആണെങ്കിൽ അവ ‘ഫാറ്റ് സൊല്യുവബിൾ ആസിഡു’കളാലും ആരോഗ്യകരമായ ‘ഫാറ്റി ആസിഡു’കളാലും സമ്പുഷ്ടമായിരിക്കും.

നെയ്യിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പെട്ടെന്ന് ദഹിക്കുന്ന ഒരു നല്ല ഭക്ഷണവസ്തുവാണ് നെയ്യ്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.