വയനാട് ആർട്ട് ഫെസ്റ്റീവ ഡിസംബറിൽ

കൽപറ്റ : വയനാടിന്റെ ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന അന്തർദേശീയ കലോൽസവം സംഘടിപ്പിക്കാൻ തീരുമാനം. ജില്ലയിലെ കലാകാരന്മാർ , സാഹിത്യ പ്രേമികൾ , സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചേർന്നുള്ള വയനാട് ആർട് ഫൗണ്ടേഷനാണ് ഫെസ്റ്റീവയുടെ സംഘാടകർ . കൊച്ചി – മുസരിസ്സ് ബിനാലെ മാതൃകയിൽ ചരിത്ര സ്ഥലികളും ഗോത്രപാരമ്പര്യ പെരുമയും പ്രയോജനപ്പെടുത്തി വയനാടിന്റെ ഭൂമിയെ അന്തർദേശിയ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യവും പരിപാടികൾക്കുണ്ട്.സെപ്തംബറിൽ നടത്താനുദേശിക്കുന്ന കുട്ടികളുടെ ആർട്
വർക്ക്ഷോപ്പിന്റെ ക്യൂറേറ്ററായി ഇൻഡസ് ആർട് കളക്ടീവിലെ (ഡെൽഹി)
മെർലിൻ മോളിയെ നിയോഗിച്ചു.
സൊസൈറ്റിയായി രൂപീകരിക്കുന്ന വയനാട് ആർട് ഫൗണ്ടേഷന്റെ പ്രഥമയോഗത്തിൽ
എം കെ രാമദാസ് (ചെയർമാൻ)
അനൂപ് കെ ആർ (സെകട്ടറി)
ബാബുരാജ് പി കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ആഗസ്റ്റിൽ തുടങ്ങി ഡിസംബർ മാസത്തിൽ അവസാനിക്കുന്ന
ഉത്സവകലണ്ടറാണ് സംഘാടകർ തയ്യാറാക്കിയിട്ടുള്ളത്. റിവിധ ഗ്രാമങ്ങളിൽ ഒരുക്കുന്ന കലാ വിരുന്നുകളുടെ സമാപനമായാണ് ജില്ലാ ആസ്ഥാനത്തെ ആഘോഷം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒരു ദേശം കലയെ ആവശ്യപ്പെടുന്നു എന്ന ടാഗ് ലൈനോടെ തയ്യാറാക്കിയ പരിപാടിയ്ക്ക് ഏറ്റം എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സംവാദങ്ങൾ, പഠനാവതരണം, ഡോക്യുമെന്ററികൾ, എന്നിവയോടൊപ്പം ലോകപ്രശസ്തരായ കലാകാരന്മാരുടെ ആവിഷ്കാരവും ഉണ്ടാവും. എല്ലാ വർഷവും നിശ്ചിത ദിവസങ്ങളിൽ അരങ്ങേറുന്ന പരിപാടി എന്ന നിലയിൽ വലിയ ഒരുക്കങ്ങൾക്കാണ് സംഘാടകർ തുടക്കമിട്ടത്. നൂതനമായ കലാപ്രകടനങ്ങൾ, ചിത്രകല, ശില്ലനിർമ്മിതി, ഇൻസ്റ്റലേഷനുകൾ എന്നിവയെല്ലാം ഉത്സവത്തിന്റെ ഭാഗമായുണ്ടാവും.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.