കുടുംബശ്രീ വയനാട് ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി സി.ഡി.എസ്, വി.ഡി.വി.കെ തിരുനെല്ലി, ആർ.കെ.ഐ.ഡി.പി പദ്ധതികളോടൊപ്പം ചേർന്ന് കർക്കിടക വാവിനോടനുബന്ധിച്ച്
തിരുനെല്ലി ക്ഷേത്ര പരിസരത്ത് നടത്തിയ
കർക്കിടക ചന്ത ശ്രദ്ധേയമായി. ജില്ലാ കളക്ടർ ഡോ. രേണുരാജ് നാട്ടു ചന്ത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എൻ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. കർക്കിടക വാവിനോട് അനുബന്ധിച്ചാണ് തിരുനെല്ലിയിൽ നാട്ടുചന്ത ഒരുക്കിയത്. വിവിധയിനം ഇലക്കറികൾ, പച്ചക്കറികൾ, പരമ്പരാഗത അരികൾ, തനത് ഉൽപ്പന്നങ്ങൾ എന്നിവ ചന്തയിൽ നിന്നും വാങ്ങാം.
ചടങ്ങിൽ സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, എ.ഡി.എം എൻ.ഐ ഷാജു, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, എ.ഡി.എം.സി വി.കെ റെജീന, ജില്ലാ മിഷൻ ഉദ്യോഗസ്ഥരായ വി. ജയേഷ്, സിഗാൾ തോമസ്, കെ. വിദ്യ മോൾ, വി.കെ അതുല്യ തുടങ്ങിയവർ പങ്കെടുത്തു. കർക്കിടക ചന്ത നാളെ (ചൊവ്വ) സമാപിക്കും.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍