കൽപ്പറ്റ :ഹിജ്റ കണക്കുപ്രകാരം പുതു വർഷത്തിലേക്ക് പ്രവേശിക്കുകയാണ് മുസ്ലിം ലോകം. പുതിയൊരു വർഷത്തത്തിന്റെ വിളംബരമറിയിച്ച് നാളെ ജില്ലയിലെ മുഴുവൻ മദ്‌റസകളിലും കാലത്ത് 6.30 ന് മോർണിംഗ് അസംബ്ലി നടക്കും. ഹിജ്റയുടെ ചരിത്രവും , ചാന്ദ്രിക വർഷവും , ഒന്നാമത് മാസമായ മുഹർറത്തിന്റെ പവിത്രതയും പുതു തലമുറയിലേക്ക് പകർന്നു നൽകുന്നതിനു വേണ്ടിയാണ് അസംബ്ലി സംഘടിപ്പിക്കുന്നത്. ഓരോ മദ്റസയിലും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ വിദ്യാർഥികൾക്ക് ഹിജ്റ സന്ദേശം നൽകും. കഴിഞ്ഞ ദിവസം കണിയാമ്പറ്റ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗരിയിൽ ജില്ലാ വർക്ക്ഷോപ്പ് വിഭാവനം ചെയ്ത പദ്ധതികളിലൊന്നായ മദ്റസാ കലണ്ടറിലെ ആദ്യ പരിപാടിയാണ് മോർണിംഗ് അസംബ്ലി . മുഴുവൻ മദ്റസകളിലും മോർണിംഗ് അസംബ്ലി സംഘടിപ്പിച്ച് ഈ പ്രോഗ്രാം വിജയിപ്പിക്കാൻ ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ സ്വദ്ർ മുഅല്ലിംകളോടും റൈഞ്ച് ഭാരവാഹികളോടും ആവശ്യപ്പെട്ടു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







