എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്നാണ് ക്യാമ്പിന്റെ ഈ വർഷത്തെ സംസ്ഥാനതലത്തിൽ അംഗീകരിച്ച പേര്.ക്യാമ്പിന്റെ ഭാഗമായി 59 അംഗനവാടികൾ “സ്നേഹാങ്കണം” പദ്ധതിയുടെ ഭാഗമായി ദത്തെടുത്ത് നവീകരിച്ചു. അംഗനവാടി കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കൈമാറി. ക്യാമ്പിന്റെ ഭാഗമായി ഡിജിറ്റൽ സാക്ഷരത, സുരക്ഷാ ബോധവൽക്കരണവും പ്രഥമശുശ്രൂഷ പരിശീലനവും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , അംഗനവാടി ദത്തെടുത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, ക്യാമ്പ് പ്രദേശത്തെ വീടുകളിൽ ജൈവ പച്ചക്കറി കൃഷി എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കൂടാതെ വളണ്ടിയർമാർക്ക് വ്യക്തിത്വ വികാസത്തിനുള്ള ക്ലാസ്സുകൾ , എയ്ഡ്സ് ബോധവൽക്കരണ ക്ലാസുകൾ, ശുചിത്വ ബോധവൽക്കരണ പരിപാടികൾ , മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാൻ പരിശീലനം എന്നിവയും സംഘടിപ്പിച്ചു . ക്യാമ്പിന്റെ ജില്ലാതല സമാപനം പുളിയാർമല ഗവൺമെൻ്റ് യുപി സ്കൂളിൽ കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ പി വിശ്വനാഥൻ നിർവഹിച്ചു. മുണ്ടേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ക്യാമ്പാണ് പുളിയാർ മലയിൽ നടന്നത്.വാർഡ് കൗൺസിലർ ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രവി, എൻഎസ്എസ് ജില്ലാ കൺവീനർ കെ എസ് ശ്യാൽ, സ്കൂൾ പ്രിൻസിപ്പൽ പി.ടി സജീവൻ, ക്ലസ്റ്റർ കൺവീനർ വി പി സുഭാഷ്, പിടിഎ പ്രസിഡണ്ട് സി ജയരാജൻ, ഹെഡ്മാസ്റ്റർ ജോസ് കെ സേവിയർ ,സീനിയർ അസിസ്റ്റൻറ് പ്രകാശ് വർമ്മ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ദീപ്തി ദാസ് കെ , എൻഎസ്എസ് ലീഡർമാരായ അദ്വയ് മാധവ് റാം, പി എസ് അസ്റ ഫാത്തിമ എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.