ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങൾ ഉയർത്തുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഹൈക്കോടതി നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐടി നല്ല നിലയിൽ അവരുടെ ചുമതല നിർവഹിക്കുന്നുണ്ട് എന്നും പരാതികൾ ഉയർന്നുവന്നിട്ടില്ല എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ചിത്രമെടുത്തിരുന്ന അടൂർ പ്രകാശിനെതിരെയും മുഖ്യമന്ത്രി രംഗത്തുവന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിന്റെ പേര് ഉയർന്നുവന്നത് സോണിയയുമായുള്ള ചിത്രം പുറത്തുവന്നപ്പോഴാണ്. പോറ്റിയെ കേറ്റിയെ എന്ന് പറഞ്ഞില്ലേ, ആ പോറ്റി ആദ്യം കയറിയത് സോണിയയുടെ ഓഫീസിലാണ്. ഒപ്പം ശബരിമലയിലെ സ്വർണം വാങ്ങിയ വ്യാപാരിയും ഉണ്ടായിരുന്നു. വിളിച്ചപ്പോൾ പോയതാണ് എന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. അങ്ങനെ വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം എന്നും മുഖ്യമന്ത്രി ചോദിച്ചു. എങ്ങനെയാണ് മഹാതട്ടിപ്പുകാർക്ക് സോണിയയുടെ അടുത്തേക്ക് എത്തിപ്പെടാൻ കഴിഞ്ഞത് എന്നും ആരാണ് ഇതിന് ഉത്തരവാദി എന്നും മുഖ്യമന്ത്രി ചോദിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







