സമഗ്ര ശിക്ഷ കേരള ജില്ലയില്‍ ഒഴിവുള്ള സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്പീച്ച് തെറാപ്പിസ്റ്റിന്റെ യോഗ്യത ആര്‍.സി.ഐ രജിസ്ട്രേഷനോട് കൂടിയ ബി.എ.എസ്.എല്‍.പിയും ഫിസിയോ തെറാപ്പിസ്റ്റിന്റെ യോഗ്യത കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതോ ആര്‍.സി.ഐ രജിസ്‌ട്രേഷനുള്ളതോ ആയ ബി.പി.ടിയുമാണ്. കൂടിക്കാഴ്ച്ച ജൂലൈ 26 ന് രാവിലെ 11 ന് കല്‍പ്പറ്റ സിവില്‍സ്റ്റേഷനിലെ എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 04936 203338.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ