അമ്പലവയൽ: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക, ആർ എസ് എസ് അജണ്ട തിരിച്ചറിയുക എന്ന മുദ്രാവാക്യമുയർത്തി സിഐടിയു, എഐകെഎസ്, കെഎസ്കെടിയു ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കോട്ടത്തറ വെണ്ണിയോട് സംഘടിപ്പിച്ച പ്രതിഷേധജ്വാല കെ എസ് കെ ടി യു ജില്ലാ പ്രസിഡണ്ട് കെ ഷമീർ ഉദ്ഘാടനം ചെയ്തു. പി സുരേഷ് അദ്ധ്യക്ഷനായിരുന്നു. എം മധു, ജോസഫ്, മനോജ് ബാബു, വി എൻ ഉണ്ണികൃഷ്ണൻ, ടി എൻ സുരേഷ് എന്നിവർ സംസാരിച്ചു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.