ബത്തേരി INTUC റീജിയണൽ കമ്മിറ്റി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുസ്മരണം യോഗം നടത്തി.INTUC ജില്ലാ പ്രസിഡന്റ് പിപി ആലി അനുസ്മരണ പ്രഭാഷണം നടത്തി.റീജിയണൽ പ്രസിഡന്റ് പിഎൻ ശിവൻ അധ്യക്ഷനായിരുന്നു. സാജൻ, ഉമ്മർ കുണ്ടാട്ടിൽ, ജിനി തോമസ്, ശ്രീനിവാസൻ,വർഗീസ്, മാനുക്ക, മണി പാമ്പനാൽ, ശാലിനി, മായ, ഭാമ തുടങ്ങിയവർ സംസാരിച്ചു

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.