കാർഗിൽ ദിനത്തിൽ വിമുക്തഭടന് ആദരവുമായി പനമരം കുട്ടിപോലീസ്.പനമരം പഞ്ചായത്തിലെ ഏറ്റവും മുതിർന്ന സൈനികനായ സുബേ ദാര്‍ കെ.എം അബ്രഹാമിനെ പൊന്നട അണിയിച്ച്ആദരിച്ചു. ചടങ്ങിൽ സ്കൂൾ എച്എം ഷീജ ജെയിംസ്, രേഖ കെ,രജിത കെആർ,ഷെഫീഖ് കെ , നവാസ് ടി എന്നിവർ പങ്കെടുത്തു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.